You are Here : Home / USA News

ഹൂസ്റ്റൺ മേയർ സിൽവസ്റ്റർ ടർണർ പങ്കെടുക്കും

Text Size  

Story Dated: Wednesday, July 31, 2019 11:06 hrs EDT


മാർട്ടിൻ വിലങ്ങോലിൽ 

ഹൂസ്റ്റൺ : ഹൂസ്റ്റണിൽ ആഗസ്റ്റ് 1 നു തുടങ്ങുന്ന  സീറോ മലബാർ ദേശീയ കൺവൻഷനിൽ
ഹൂസ്റ്റൺ മേയർ സിൽവസ്റ്റർ ടർണർ പങ്കെടുക്കും.  വ്യാഴാഴ്ച വൈകിട്ട് 6.45 നു നടക്കുന്ന  ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു  മേയർ ആശംസകൾ അർപ്പിക്കും.  

ദേശീയ കണ്‍വന്‍ഷന്റെ രക്ഷാധികാരി ഷിക്കാഗോ സീറോ മലബാര്‍ രൂപതാ മെത്രാന്‍ മാര്‍  ജേക്കബ് അങ്ങാടിയത്താണ്. രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് ജനറല്‍ കണ്‍വീനറും, ഫൊറോനാ വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍  കണ്‍വീനറും  ആണ്. കൺവൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി  കൺവൻഷൻ ചെയർമാൻ  അലക്സ് കുടക്കച്ചിറ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More