You are Here : Home / USA News

സ്ഥിരം ആസ്പിരിൻ ഉപയോഗിക്കുന്നതു നിർത്തൂ ; ഹാർവാർഡ് സ്റ്റഡി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, July 24, 2019 01:14 hrs UTC

ന്യൂയോർക്ക്∙ദശലക്ഷക്കണക്കിനാളുകൾ ഡോക്ടർമാരുടെ നിർദേശം പോലുമില്ലാതെ ദിവസവും ആസ്പിരിൻ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമായതിനാൽ ഉടനെ നിർത്തുന്നതാണ് നല്ലതെന്ന് ഹാർവാർഡ് റിസേർച്ചേഴ്സ് പുറത്തുവിട്ട റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകി.
 
ഹൃദയത്തിന്റെ ആരോഗ്യത്തിന് ഹൃദ്രോഗം പോലും ഇല്ലാത്തവർ ആസ്പിരിൻ കഴിക്കുന്നത് ശരിയല്ലെന്നും സ്റ്റഡി റിപ്പോർ‍ട്ട് സൂചിപ്പിക്കുന്നു.
ഹൃദ്രോഗികളും പക്ഷാഘാതം സംഭവിച്ചവരും ഹൃദയ സംബന്ധമായ മറ്റു രോഗങ്ങൾ ഉണ്ടെന്നു ഡോക്ടർമാർ വിധിയെഴുതിയവരും മാത്രം കുറഞ്ഞ ഡോസിൽ ആസ്പിരിൻ കഴിക്കുന്നതിനു റിപ്പോർട്ട് എതിർക്കുന്നില്ല.
aspirin
40 വയസ്സിനു മുകളിലുള്ള 29 മില്യൺ പേരാണ് ഹൃദ്രോഗത്തിന്റെ ഒരു ലക്ഷണവുമില്ലാതെ ആസ്പിരിൻ കഴിക്കുന്നതെന്നും ഡോക്ടർമാരുടെ യാതൊരു നിർദേശവും ഇവർക്കില്ലെന്നും പറയുന്നു.
ആസ്പിരിൻ കഴിക്കുന്നതിനെ കുറിച്ചു ജനങ്ങൾക്ക് പല തെറ്റിദ്ധാരണകളും ഉണ്ടെന്നും റിസേർച്ച് നടത്തിയ ബെത്ത് ഇസ്രായേൽ സീനിയർ ഇന്റേണൽ മെഡിസിൻ റസിഡന്റ് ഡോ. കോളിൻ ഒ. ബ്രയാൻ പറ‍ഞ്ഞു. ഡോക്ടർമാർ രോഗികൾക്ക് ഇതു സംബന്ധിച്ചു വ്യക്തമായ നിർദേശം നൽകണമെന്നും കോളിൻ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.