You are Here : Home / USA News

ചിക്കാഗോയില്‍ വി. അഗസ്തീനോസിന്റെ തിരുനാള്‍ കരിങ്കുന്നം നിവാസികള്‍ ആഘോഷിക്കുന്നു

Text Size  

Story Dated: Wednesday, July 24, 2019 09:03 hrs EDT

ജോയിച്ചന്‍ പുതുക്കുളം
 
ചിക്കാഗോ: കരിങ്കുന്നം പള്ളിയുടെ മദ്ധ്യസ്ഥനും അത്ഭുത പ്രവര്‍ത്തകനുമായ വി. അഗസ്തീനോസിന്റെ തിരുനാള്‍ ആഗസ്റ്റ് 25-ാം തീയതി ഞായറാഴ്ച ചിക്കാഗോ സെന്റ് മേരീസ് ചര്‍ച്ചില്‍ വച്ച് 10 മണിക്കുള്ള കുര്‍ബ്ബാനയോടു കൂടി ആഘോഷിക്കുന്ന വിവരം നോര്‍ത്ത് അമേരിക്കയിലെ എല്ലാ കരിങ്കുന്നം നിവാസികളെയും കരിങ്കുന്നത്ത് നിന്ന് വിവാഹം കഴിപ്പിച്ചു വിട്ട എല്ലാ സഹോദരിമാരെയും അവരുടെ കുടുംബാംഗങ്ങളെയും അതുപോലെ അമേരിക്കയിലെ എല്ലാ അഗസ്തീനോസ് വിശ്വാസികളെയും അന്നേദിവസം ചിക്കാഗോ സെന്റ് മേരീസിലേക്ക് ക്ഷണിക്കുന്നു.
 
കരിങ്കുന്നം നിവാസികളുടെ ആലംബവും ആശ്രയവുമായ വി. അഗസ്തീനോസ് പുണ്യാളന്റെ തിരുനാള്‍ ആഘോഷിക്കാന്‍ സാധിക്കുന്നതിലുള്ള സന്തോഷത്തിലും ആവേശത്തിലുമാണ് ചിക്കാഗോയിലെ കരിങ്കുന്നം നിവാസികള്‍ എന്ന് സംഘാടകര്‍ പറഞ്ഞു    
 
വിശദവിവരങ്ങള്‍ക്ക് : പയസ് ആലപ്പാട്ട് -847 828 5082, ജോസ് ഓലിയാനിക്കല്‍- 1 773 837 8924.
മാത്യു തട്ടാമറ്റം അറിയിച്ചതാണിത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More