You are Here : Home / USA News

സീറോ മലബാർ കൺവൻഷൻ രജിസ്‌ട്രേഷൻ ക്ലോസ് ചെയ്തു; ഇനി രജിസ്ട്രഷൻ "വിത്ത്ഔട്ട് അക്കോമഡേഷൻ".

Text Size  

Story Dated: Sunday, July 21, 2019 12:29 hrs UTC

മാർട്ടിൻ വിലങ്ങോലിൽ 

ഹൂസ്റ്റൺ : അമേരിക്കയിലെ ഹൂസ്റ്റണിൽ  ആഗസ്ത് ഒന്ന് മുതൽ നാലുവരെ നടക്കുന്ന സീറോ മലബാർ ദേശീയ കൺവൻഷനിൽ നാലായിരത്തിൽ പരം വിശ്വാസികൾ രജിസ്റ്റർ ചെയ്ത  സാഹചര്യത്തിൽ റഗുലർ രജിസ്‌ട്രേഷൻ ക്ലോസ്  ചെയ്തതായി രജിസ്ട്രേഷൻ ചെയർമാൻ സുനിൽ കുര്യൻ പറഞ്ഞു. കൺവൻഷനു വേദിയൊരുക്കുന്ന ഹിൽട്ടൺ അമേരിക്കാസും അതിനോട് ചേർന്നുള്ള മാരിയോട്ടിലെയും ആയിരത്തിൽ പരം മുറികൾ നേരത്തെ തന്നെ നിറഞ്ഞതിനാലാണിത്. 
 
വിശ്വാസികളുടെ സൗകര്യാർഥം താമസസൗകര്യമില്ലാതെയുള്ള രജിസ്ടേഷൻ ഇനിയും  തുടരും. ഇനി നാനൂറ്  ഡോളർ നിരക്കാണ്  ഒരാൾക്ക് നാല് ദിവസത്തേക്കുള്ള രജിസ്‌ട്രേഷൻ ഫീ.

നാല് ദിവസങ്ങളിലായി പതിനഞ്ചു സ്റ്റേജുകളിലായി പരിപാടികൾ സമാന്തരമായി നടക്കുമെന്ന് ഇവന്റ്  കോ ഓർഡിനേറ്റർ   അനീഷ്  സൈമൺ. മുപ്പത്തി അഞ്ചോളം സ്പീക്കേഴ്സ് പ്രാഭാഷണങ്ങൾ നയിക്കുവാൻ എന്തുന്നുണ്ട്. മ്യൂസിക് കൺസേർട്ട് ഉൾപ്പെടെ നിരവധി സ്റ്റേജ് പ്രോഗ്രാമുകൾ വേറെ. പ്രീ-കെ , മിഡ് സ്‌കൂൾ, യൂത്ത്‌,  മുതിര്ന്നവർ തുടങ്ങി വിവിധ കാറ്റഗറികളിലും മിക്സഡ് കാറ്റഗറികളിലുമാണ് പരിപാടികളുടെ ക്രമീകരങ്ങൾ എന്ന് സെക്രട്ടറി  പോൾ ജോസഫ് പറഞ്ഞു. കൺവൻഷനു ഇനി വെറും രണ്ടാഴ്ച മാത്രം. പ്രാർഥനാ മന്ത്രങ്ങളുമായി  കൺവൻഷനായി വിശ്വാസികൾ തയ്യാറെടുത്തു കഴിഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.