You are Here : Home / USA News

വാര്‍ഷീക വരുമാനം 65,000 ഡോളറിനു താഴെയുള്ളവര്‍ക്ക് യു.റ്റി.ഓസ്റ്റിനില്‍ ട്യൂഷന്‍ ഫീസ് സൗജന്യം

Text Size  

Story Dated: Thursday, July 18, 2019 02:49 hrs UTC

ഡാളസ്: വാര്‍ഷീക വരുമാനം 65000 ഡോളറിനു താഴെയുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ട്യൂഷന്‍ ഫീസ് സൗജന്യം നല്‍കുമെന്ന് യു.റ്റി.ഓസ്റ്റിന്‍ അധികൃതര്‍ അറിയിച്ചു.
 
യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് സിസ്റ്റം ബോര്‍ഡ് മെമ്പര്‍മാര്‍ ഐക്യകണ്‌ഠേനെയാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.
 
സംസ്ഥാന വിഹിതമായി യൂണിവേഴ്‌സിറ്റിക്കു ലഭിക്കുന്ന സാമ്പത്തിക സഹായത്തില്‍ നിന്നും 160 മില്യണ്‍ ഡോളറിന്റെ എന്‍ഡോവ്‌മെന്റ് രൂപീകരിച്ചു വിദ്യാഭ്യാസ സഹായം നല്‍കുവാനാണ് തീരുമാനം.
 
സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടു വിദ്യാഭ്യാസം തുടര്‍ന്നു കൊണ്ടുപോകുവാന്‍ കഴിയാത്തവരെ സഹായിക്കുക എന്നതാണ് ഈ എന്‍ഡോവ്‌മെന്റിലൂടെ ലക്ഷ്യമിടുന്നതെന്നും അധികൃതര്‍ പറഞ്ഞു.
 
യു.എസ്. സെന്‍സസ് ബ്യൂറോയുടെ കണക്കനുസരിച്ചു ടെക്‌സസിലെ ഒരു കുടുംബത്തിന്റെ ശരാശരി വാര്‍ഷീകവരുമാനം 59206 ഡോളറായിട്ടാണ് കണക്കാക്കിയിരിക്കുന്നത്.
 
2020 ഫോള്‍ മുതല്‍ നടപ്പാക്കുന്ന ഈ പദ്ധതിമൂലം 8600 അണ്ടര്‍ ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. അമേരിക്കയിലെ പബ്ലിക്ക് സ്‌ക്കൂളുകളുടെ പട്ടികയില്‍ 15-ാം സ്ഥാനത്താണ് ഓസ്റ്റിന്‍ ക്യാമ്പസ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.