You are Here : Home / USA News

71 വർഷത്തെ ദാമ്പത്യം, ഒടുവിൽ മരണത്തിലും ഒരുമിച്ചു; ഇണ പിരിയാത്ത പ്രണയ കഥ

Text Size  

Story Dated: Thursday, July 18, 2019 10:45 hrs EDT

ജോർജിയ ∙ 71 വർഷം വിജയകരമായ വിവാഹ ജീവിതം നയിച്ച ദമ്പതിമാർക്ക് ഒരേ ദിവസം മണിക്കൂറുകൾ ഇടവിട്ട് മരണം.  അഗസ്റ്റായിലുള്ള വസതിയിലാണു മരണം.
 
ഹെർബർട്ടും (94) ഭാര്യ മേരിലിനും (88) ജൂലൈ 12 നാണ് 12 മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണത്തിന് കീഴടങ്ങിയത്. ജൂലൈ 12 ന് പുലർച്ചെ 2.20 ന് ഭർത്താവും അതേ ദിവസം ഉച്ചയ്ക്ക് 2.20 ന് ഭാര്യയും മരിച്ചുവെന്ന് ദമ്പതിമാരുടെ കെയർഗിവർ ഷാരോൺ ഗിബോൺസ് അറിയിച്ചു.
couple-1
യുഎസ് ആർമിയിലെ റിട്ടയേർഡ് മാസ്റ്റർ സെർജന്റായിരുന്ന ഹെർബർട്ട്. സ്വന്തമായി നഴ്സറി നടത്തിവരികയായിരുന്നു ഭാര്യ മേരിലിൻ. ഇവർക്ക് ആറു മക്കളും 16 പേരക്കുട്ടികളും ഉണ്ട്.
ഇണ പിരിയാനാവാത്ത സ്നേഹമാണ് ഇരുവർക്കും ഉണ്ടായിരുന്നതെന്നും ഒരേ ദിവസം രണ്ടു പേരേയും മരണം കവർന്നത് ഇത് അടിവരയിടുന്നതാണെന്നും കെയർഗിവർ പറഞ്ഞു. 71 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു സ്വർഗത്തിൽ ഇരുവരും പുതിയ ജീവിതം ആരംഭിച്ചിരിക്കുകയാണെന്നും കുടുംബത്തിന്റെ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
പരസ്പരം സ്നേഹിക്കുന്നതും സ്നേഹം മറ്റുള്ളവർക്കുമായി പങ്കിട്ടതുമാണ് ദീർഘ ദാമ്പത്യ ജീവിതത്തിന്റെ രഹസ്യമെന്ന് 70–ാം വിവാഹ വാർഷിക ദിനത്തിൽ ഹെർബർട്ട് വെളിപ്പെടുത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More