You are Here : Home / USA News

കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് അര്‍ദ്ധവാര്‍ഷീകയോഗം ജൂലായ് 20ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, July 15, 2019 01:34 hrs UTC

പി.പി. ചെറിയാന്‍
 
 
ഗാര്‍ലന്റ്(ഡാളസ്): കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് അര്‍ദ്ധവാര്‍ഷീക യോഗം ജൂലായ് 20 ശനിയാഴ്ച ഗാര്‍ലന്റിലുള്ള  അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ചു ചേരുന്നതാണ്. വൈകീട്ട് 3 മണിക്ക് പ്രസിഡന്റ് റോയ് കൊടുവത്തിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ അര്‍ദ്ധ വാര്‍ഷീക റിപ്പോര്‍ട്ടും, കണക്കും, സംഘടന പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യപ്പെടും. ആയിരത്തില്‍ പരം അംഗങ്ങളുള്ള അസ്സോസിയേഷന്‍, സാമൂഹ്യ- സാംസ്‌ക്കാരിക രംഗത്ത് സ്തുത്യര്‍ഹ സേവനമാണ് അനുഷ്ഠിച്ചു വരുന്നത്. അര്‍ദ്ധ-വാര്‍ഷീക യോഗത്തില്‍ അംഗങ്ങള്‍ കൃത്യം മൂന്നു മണിക്കു
തന്നെ എത്തിച്ചേരണമെന്ന് സെക്രട്ടറി ഡാനിയേല്‍ കുന്നേലിന്റെ അറിയിപ്പില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.