You are Here : Home / USA News

മേരിക്കന്‍ ദേശീയ വനിതാ ക്രിക്കറ്റ് ടീമില്‍ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിനി ലിംസ റംജിത്ത്

Text Size  

Story Dated: Sunday, July 07, 2019 03:37 hrs UTC

മേരിലാന്റ്: ഓഗസ്റ്റ് 30നു സ്‌കോട്‌ലന്റില്‍ ആരംഭിക്കുന്ന വനിത ടി20 വേള്‍ഡ് കപ്പ് യോഗ്യത മത്സരത്തില്‍ യുഎസ് ദേശീയ വനിത ടീമിനെ പ്രതിനിധീകരിച്ച് ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിനി ലിസ റംജിത്ത് (14) കളത്തിലിറങ്ങും. ടാനി ടൗണ്‍ നോര്‍ത്ത് വെസ്റ്റ് മിഡില്‍ സ്കൂള്‍ എട്ടാം ഗ്രേഡ് വിദ്യാര്‍ഥിനിയായ ലിസ ഏഴാം വയസുമുതല്‍ ക്രിക്കറ്റ് കളി ആരംഭിച്ചതാണ്. അരങ്ങേറ്റത്തില്‍ തന്നെ ക്രിക്കറ്റ് പ്രേമികളുടെ ആവേശമായി മാറിയിരുന്നു ലിസ.

ഫ്‌ലോറി!ഡയില്‍ മേയ് 20ന് അമേരിക്കന്‍ റീജനല്‍ വനിത ടി20 യോഗ്യത മത്സരത്തില്‍ കാനഡക്കെതിരെ അരങ്ങേറ്റത്തില്‍ രണ്ടാമത്തെ സോളില്‍ ആദ്യ വിക്കറ്റ് പിഴുത് ചരിത്രം കുറിച്ച ലിസ മൂന്നു മത്സരങ്ങളില്‍ 30 റണ്‍സ് വിട്ടു കൊടുത്ത് 5 വിക്കറ്റ് വീഴ്ത്തിയതും ചരിത്ര സംഭവമായിരുന്നു. 2017ലാണ് ആദ്യമായി മേരിലാന്റ് യൂത്ത് ക്രിക്കറ്റ് ടീമില്‍ ലിസ ബോളറായി രംഗപ്രവേശം ചെയ്തത്.

ഇന്ത്യന്‍ വംശജരായ ലിസയുടെ മാതാപിതാക്കള്‍ ഗയാനയില്‍ നിന്നാണ് അമേരിക്കയിലേക്കു കുടിയേറിയത്. മാതാപിതാക്കള്‍ ഇരുവരും ക്രിക്കറ്റ് പശ്ചാത്തലമുളള കുടുംബത്തില്‍ നിന്നുള്ളവരാണ്. ഇരുവരും മകള്‍ക്ക് പിന്തുണ നല്‍കിയിരുന്നു. മാതാവാണ് മകള്‍ക്കു വേണ്ടി ക്രിക്കറ്റ് കളിക്കുള്ള കരാറില്‍ ഒപ്പു വയ്ക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.