You are Here : Home / USA News

ശാന്തിഗ്രാം കേരള ആയുര്‍വേദിക് ആശുപത്രി ഗുര്‍ഗ്രാമില്‍ പ്രവര്‍ത്തനം ആരംഭിച്ചു

Text Size  

Story Dated: Monday, June 24, 2019 02:04 hrs UTC

ജിനേഷ് തമ്പി
 
 
ന്യൂഡല്‍ഹി : പ്രശസ്ത ശാന്തിഗ്രാം കേരള ആയുര്‍വേദ ഗ്രൂപ്പിന്റെ  പുതിയ പ്രീമിയം ആയുര്‍വേദിക് ആശുപത്രി  ന്യൂഡല്‍ഹിക്കു അടുത്തുള്ള ഗുര്‍ഗ്രാമില്‍   പ്രവര്‍ത്തന സജ്ജമായി. 
 
കേരളത്തിന്റെ തനതായ ആയുര്‍വേദ , പഞ്ചകര്‍മ   ചികിത്സാരീതികളില്‍ കേന്ദ്രീകരിച്ചുള്ള ചികിത്സാസമ്പ്രദായങ്ങളില്‍  മുന്‍പന്തിയില്‍ നില്‍ക്കുന്ന ശാന്തിഗ്രാം ആയുര്‍വേദ ഗ്രൂപ്പ്  നൂതന സജീകരണങ്ങളോടെയാണ്  ഗുര്‍ഗ്രാമില്‍ തങ്ങളുടെ പുതിയ ആയുര്‍വേദിക് ആശുപത്രി സജ്ജമാക്കിയിരിക്കുന്നതു
 
ഗുര്‍ഗ്രാം നഗരത്തിലെ  ഹൃദയഭാഗത്തില്‍ സ്ഥിതി ചെയുന്ന ആശുപത്രിയില്‍ പ്രീമിയം സൗകര്യങ്ങളോടെ  താമസിച്ചു ചികിത്സാ സ്വീകരിക്കാനുള്ള  ക്രമീകരണങ്ങളും  ശാന്തിഗ്രാം ആയുര്‍വേദ ഗ്രൂപ്പ്  ഒരുക്കിയിട്ടുണ്ട്  
 
ഗുര്‍ഗ്രാമിലെ ആയുര്‍വേദിക് ആശുപത്രിയിലെ  പ്രവര്‍ത്തനോത്ഘാടന  ചടങ്ങുകളില്‍ സമൂഹത്തിലെ  നാനാതുറകളിലുള്ള  കര്‍മ്മമണ്ഡലങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു 
ഗുര്‍ഗ്രാം മേയര്‍ ശ്രീ മധു ആസാദ് , ഡോ പ്രസന്ന കുമാര്‍ IAS (ഡയറക്ടര്‍ ജനറല്‍ ഹരിയാന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍), ശ്രീ ആര്‍ .എസ് . റാത്തീ (മുനിസിപ്പല്‍ കൗണ്‍സിലര്‍ ഓഫ് എംസിജി), ശ്രീ വീര്‍ സാഗര്‍ (മുന്‍ സിഇഒ , DCM  Data  s ystem ), ശ്രീ ജോണ്‍ ഫിലിപ്പോസ് (പ്രശസ്ത ആര്‍ക്കിറ്റെക് ) എന്നിവര്‍ ചടങ്ങില്‍  സജീവ സാന്നിധ്യമായിരുന്നു 
 
 ഫൗണ്ടിങ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍  ഓഫ് ശാന്തിഗ്രാം ഗ്രൂപ്പ്  ഡോ ഗോപിനാഥന്‍ നായര്‍  ഉത്ഘാടന ചടങ്ങില്‍ സംബന്ധിച്ച എല്ലാ ആളുകളെയും  സ്വാഗതം ചെയ്തു സംസാരിച്ചതിന്   ശേഷം , ശാന്തിഗ്രാം ഗ്രൂപ്പ്  ഉടന്‍ തന്നെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന NABH  accredition , ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കവറേജ്  എന്നിങ്ങനെയുള്ള കര്‍മപരിപാടികളെ  പ്രതിപാദിച്ചു വിശദമായി സംസാരിച്ചു .   ഡോ ഗോപിനാഥന്‍ നായര്‍ തന്റെ  ടീം മെംബേര്‍സ് ആയ  ഡോ അംബിക നായര്‍ (ചീഫ് Consultant Physician ),  ഡോ വസന്തി (Sr   റസിഡന്റ് ഡോക്ടര്‍), ഡോ അനുരാഗ് നായര്‍ (ഡയറക്ടര്‍ ആന്‍ഡ് സിഇഒ ശാന്തിഗ്രാം ഹെര്‍ബെല്‍സ്), ശ്രീമതി സുനിത (ഡയറക്ടര്‍ ഇന്ത്യ ഓപ്പറേഷന്‍സ്), ശ്രീ മോഹന്‍ നായര്‍ (വൈസ് പ്രസിഡന്റ്), ശ്രീ സൈജു മേനോന്‍  (മാനേജര്‍ അഡ്മിനിസ്‌ട്രേഷന്‍) എന്നിവരെ സദസിനു പരിചയപ്പെടുത്തി
 
1998 'ഇല്‍ തുടക്കം കുറിച്ച ശാന്തിഗ്രാം ആയുര്‍വേദ ഗ്രൂപ്പ്  ഇതിനോടകം ഇന്ത്യയിലും , അമേരിക്കയില്‍ പത്തു സ്‌റ്റേറ്റുകളില്‍ ഉള്‍പ്പെടെ അനേകം ലൊക്കേഷനുകളില്‍  ആയുവേദ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.  പുറം വേദന, Arthritis, ഉറക്കം ഇല്ലായ്മ , depression , mental  ടെന്‍ഷന്‍ തുടങ്ങി അനേകം അസുഖങ്ങള്‍ക്കുള്ള ചികിത്സയും  ശരീരത്തെയും, മനസിനേയും ഉത്തേജിപ്പിക്കുന്ന  വൈവിധ്യമാര്‍ന്ന ആയുര്‍വേദ ചികിത്സാ രീതികളും ശാന്തിഗ്രാം ആയുര്‍വേദ ഗ്രൂപ്പില്‍ ഇതിനോടകം ലഭ്യമാണ്  
 
ശാന്തിഗ്രാം ആയുര്‍വേദ ഗ്രൂപ്പിനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ക്ക്  
 
https://santhigramusa.com/ 
 
വാര്‍ത്ത : ജിനേഷ് തമ്പി
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.