You are Here : Home / USA News

എസ്.ബി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന റിട്ട. പ്രൊഫ. ജോര്‍ജ് വര്‍ഗീസുമായി സൗഹൃദ സംഗമം നടത്തി

Text Size  

Story Dated: Tuesday, June 04, 2019 11:22 hrs EDT

ജോയിച്ചന്‍ പുതുക്കുളം
 
ഷിക്കാഗോ: ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്റര്‍ എസ്.ബി കോളജ് റിട്ട. പ്രൊഫ. ജോര്‍ജ് വര്‍ഗീസുമായി സൗഹൃദസംഗമം നടത്തി. 
 
ജൂണ്‍ രണ്ടാം തീയതി വൈകിട്ട് 7.30-നു ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളിലാണ് യോഗം നടന്നത്. അമേരിക്കന്‍ സന്ദര്‍ശനാര്‍ത്ഥം എത്തിയ അദ്ദേഹത്തെ എസ്.ബി അലുംമ്‌നി അംഗങ്ങള്‍ എല്ലാവരും കുടുംബസമേതം സ്‌നേഹാദരവുകളോടെ ഹൃദ്യമായി വരവേല്‍ക്കുകയും വിവിധ വിഷയങ്ങളെ അധികരിച്ച് സംവദിക്കുകയും ചെയ്തു. 
 
അദ്ദേഹത്തിന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ജയിംസ് ഓലിക്കര, റിട്ട. പ്രൊഫ. ജോര്‍ജ് വര്‍ഗീസിനേയും സഹധര്‍മ്മിണി സൂസന്‍ ജോര്‍ജ് വര്‍ഗീസിനേയും സദസിനു പരിചയപ്പെടുത്തി. ശാസ്ത്രജ്ഞന്‍, അധ്യാപകന്‍, വാഗ്മി, എഴുത്തുകാരന്‍ എന്നീ നിലകളിലൊക്കെ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തി എന്ന ഖ്യാതിയും അദ്ദേഹം നേടിയിട്ടുണ്ട്. 
 
അറിവിന്റെ അക്ഷയഖനിയായ അദ്ദേഹം രാഷ്ട്രീയവും സാമൂഹികവും മതപരവുമായ വിവിധ വിഷയങ്ങളെ അധികരിച്ച് സദസ്യരെ അറിവിന്റെ ഒരു പുതിയ തലത്തിലേക്കും മാനത്തിലേക്കും നയിക്കുന്നതിന് ഈ സൗഹൃദസംഗമം ഉപകരിച്ചു. 
 
എസ്.ബി അലുംമ്‌നി അംഗങ്ങളുടെ ഒത്തൊരുമയോടുകൂടിയുള്ള സാന്നിധ്യ സഹകരണങ്ങള്‍ വഴി തനിക്കു നല്‍കിയ സ്‌നേഹാദരവുകള്‍ക്ക് പ്രൊഫ. ജോര്‍ജ് ഏവര്‍ക്കും നന്ദി പറഞ്ഞു. ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചശേഷം പുസ്തക രചന ഒരു വിനോദമായി എടുത്തിരിക്കുന്നു. സെക്രട്ടറി ഷീബാ ഫ്രാന്‍സീസ് ഏവര്‍ക്കും നന്ദി പറഞ്ഞു. ഡിന്നറോടുകൂടി വൈകിട്ട് 9.30-നു യോഗം പര്യവസാനിച്ചു. 
ആന്റണി ഫ്രാന്‍സീസ് വടക്കേവീട് അറിയിച്ചതാണിത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More