You are Here : Home / USA News

ഹോളി ഫാമിലി ക്‌നാനായ കത്തോലിക്കാ പള്ളിയുടെ ദശാബ്ദി ആഘോഷങ്ങളുടെ ഒരുക്കം പുരോഗമിക്കുന്നു

Text Size  

Story Dated: Thursday, May 30, 2019 10:34 hrs EDT

ജോയിച്ചന്‍ പുതുക്കുളം
 
അറ്റ്‌ലാന്റാ: അറ്റ്‌ലാന്റായിലെ ഹോളി ഫാമിലി ക്‌നാനായ കത്തോലിക്കാ  പള്ളിയുടെ ദശാബ്ദി ആഘോഷ പ്ലാനിങ് പൂര്‍ത്തിയാവുന്നു. ജൂലൈ മാസത്തിലെ ദശാബ്ദി ആഘോഷ പ്ലാനിങ് പൂര്‍ത്തിയായി എന്ന് ദശാബ്ദി ആഘോഷ കമ്മിറ്റി കണ്‍വീനര്‍ ഡൊമിനിക് ചാക്കോനാല്‍ അറിയിച്ചു. ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ജൂലൈ ഏഴാം തീയതി ഞായറാഴ്ച്ച ഇടവകദിനം ആഘോഷിക്കുന്നു. അന്നേദിവസം കൂടാരയോഗ തലത്തില്‍ ധാരാളം ആക്ടിവിറ്റീ സ് ചെയ്യുന്നുണ്ട്. രാവിലെ 10.30 ന് വി.കുര്‍ബാനയോടെ ആരംഭിക്കുന്ന ഇടവക ദിനത്തില്‍  കൂടാരയോഗ തലത്തില്‍ നിരവധി കലാ കായിക മത്സരങ്ങളും വിവിധ പരിപാടികളും സംഘടിപ്പിക്കും. 
 
ജൂലൈ പതിമൂന്നാം തീയതി അറ്റ്‌ലാന്‍റ്റാ എക്ക്യൂമെനിക്കല്‍ ഫെലോഷിപ്പില്‍ ഉള്‍പ്പെടുന്നവര്‍ക്കയായി  ബാസ്കറ്റ്ബാള്‍, വടംവലി, ബിബ്ലിക്കല്‍ ടാബ്ലോ, ദേവാലയഗീതം എന്നീ മത്സരങ്ങള്‍ നടത്തപ്പെടും.  
 
ജൂലൈ 19, 20, 21 വെള്ളി, ശനി, ഞായര്‍ തീയതികളില്‍ ദശാബ്ദി ആഘോഷങ്ങളുടെ സമാപനം നടത്തപ്പെടും. 19, 20 തീയതികളില്‍ നോര്‍ത്ത് അമേരിക്കയിലെ ക്‌നായായ റീജിയണിലെ ഇടവകളെ ഉള്‍പ്പെടുത്തി ബാസ്കറ്റ്ബാള്‍, വടംവലി ടൂര്‍ണമെന്‍റ്റ്  നടത്തപ്പെടും. ജൂലൈ 20 ശനിയാഴ്ച്ച താമ്പ, മിയാമി, അറ്റ്‌ലാന്‍റ്റാ ഇടവകയുടെയും ഒര്‍ലാന്‍റ്റോ ക്‌നാനായ മിഷന്‍റ്റെയും സംഗമവും, ജുലൈ 21 ഞായറാഴ്ച  ഉച്ചകഴിഞ്ഞു 2 .30 ന് ആഘോഷമായ വി. കുര്‍ബാനയും തുടര്‍ന്ന് സമാപന സമ്മേളനവും കലാപരിപാടികളും നടത്തപ്പെടും.  
 
ദശാബ്ദി ആഘോഷങ്ങളുടെ ക്രമീകരണത്തിന് ഡൊമിനിക്ക് ചാക്കോനാല്‍ (കണ്‍വീനര്‍),  ബിജു തുരുത്തുമാലില്‍ (കോ. കണ്‍വീനര്‍), കൈക്കാരന്‍മ്മാരായ മാത്യു വേലിയേത്, മാത്യു കുപ്ലികാട്ട്, ജിം ചെമ്മലകുഴി എന്നിവര്‍ നേതൃത്വം നല്‍കുന്നു. ഏവരെയും ദശാബ്ദി ആഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നു.
 
തോമസ് കല്ലടാന്തിയില്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്. 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More