You are Here : Home / USA News

അന്റാര്‍ട്ടിക്ക കൊടും വനമായിരുന്നു പുതിയ ഗവേഷണ റിപ്പോര്‍ട്ട്

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Saturday, November 09, 2013 12:46 hrs UTC

 

 

കാന്‌സാറസ്: 250 മില്യന്‍ വര്‍ഷയങ്ങള്‍ക്ക് മുമ്പ് അന്റാര്‍ട്ടിക്ക ഇന്നത്തെ മരങ്ങളോട് സാമ്യത പുലര്‍ത്തുന്ന കൊടും വനപ്രദേശമായിരുന്നു. കാന്‌സാോസ് ബയോഡൈവേഴ്‌സിറ്റി ഇന്സ്റ്റിറ്റിയൂട്ടിലെ ഗവേഷണവിദ്യാര്‍ത്ഥി പെട്രീഷ്യ റൈബെഗ്യ പുതിയ പഠനത്തില്‍ കണ്ടെത്തിയ കാര്യമാണിത്. പെര്‍മിഷയാന്‍ കാലത്തിന്റെ അവസാനവും തുടര്‍ന്ന് വന്ന് ട്രിയാസ്സിക് കാലത്തിന്റെ ആദ്യവും ഈ ഭൂമി അക്ഷരാര്‍ത്ഥത്തില്‍ നിത്യഹരിത മരങ്ങളാല്‍ നിറയപ്പെട്ടതായിരുന്നു. അന്ന് അന്റാര്‍ട്ടിക്ക ഇങ്ങനെ മഞ്ഞ് മൂടിയതായിരുന്നില്ല. എങ്കില്‍ ഈ മരങ്ങള്‍ വര്‍ഷത്തിന്റെ പകുതി സമയം പ്രകാശസംശ്ലേഷണം നടത്തുകയും പിന്നീട് മഞ്ഞുകാലം മുഴുവന്‍ ആഹാരമുണ്ടാക്കാതെ കഴിയുകയും ചെയ്തത് സംബന്ധിച്ചു ഗവേഷകരുടെ ഇടയില്‍ ആശയ കുഴപ്പമുണ്ടാക്കിയിരിക്കയാണ്. മരങ്ങളുടെ ഫോസിലുകളും ഗവേഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്. അവ പരിശോധിച്ചതില്‍ നിന്നും ഈ മരങ്ങളുടെ വളര്‍ച്ചാ രീതിയെക്കുറിച്ചുള്ള കൂടുതല്‍ പഠനത്തിലേക്കാണ് ഗവേഷണ സംഘം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.