You are Here : Home / USA News

നാരായണന്‍ കുട്ടി നായര്‍ അനുസ്മരണ പ്രാര്‍ത്ഥനയും സമ്മേളനവും ഡാലസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍

Text Size  

Story Dated: Tuesday, May 14, 2019 02:37 hrs UTC

രവികുമാര്‍
 
ഡാലസ്സിലെ കേരളാ ഹിന്ദു സൊസൈറ്റിയുടെ സ്ഥാപക പ്രവര്‍ത്തനങ്ങളില്‍ മുഖ്യ പങ്കുവഹിച്ച നാരായണന്‍ കുട്ടിനായരുടെ വിയോഗത്തില്‍ അനുശോചനം അറിയിക്കുവാനും, കുടുംബാങ്ങളോടൊപ്പം പരേതന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാന്‍ പ്രാര്‍ത്ഥിക്കുവാനുമായി അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ഒത്തുകൂടി. 
 
K H S സ്പിരിച്ചല്‍ ഹാളില്‍ നടന്ന ചടങ്ങില്‍, നാരായണന്‍ കുട്ടി നായരുടെ മക്കളായ അനിത, വിനിത, മരുമകന്‍ റോബര്‍ട്ട്, കൊച്ചുമകള്‍ റാണി എന്നിവര്‍ ന്യൂയോര്‍ക്കില്‍ നിന്നും എത്തിച്ചേര്‍ന്നിരുന്നു. സ്‌നേഹസമ്പന്നവും സൗമ്യവും ആയ പെരുമാറ്റത്തിലൂടെ പരിചയപെടുന്നവരെ എല്ലാം ഉറ്റ സുഹൃത്തുക്കള്‍ ആക്കിമാറ്റിയിരുന്നു സവിശേഷ വ്യക്തിത്വത്തിനുടമയായിരുന്നു നാരായണന്‍ കുട്ടിനായരെന്ന് , അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചവരെല്ലാവരും അഭിപ്രായപ്പെട്ടു. കഥാകൃത്ത് , അഭിനേതാവ് , സംഘാടകന്‍, എന്നീ നിലകളില്‍ പ്രശസ്തി നേടിയിരുന്ന അദ്ദേഹത്തിന് ഡാളസിലെ സാമൂഹ്യ മണ്ഡലത്തില്‍ അനേകം സുഹൃത്തുക്കള്‍ നിലനില്‍ക്കുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.