You are Here : Home / USA News

റവ.ജോജി ഉമ്മന്‍ ഫിലിപ്പിന് യാത്രാ മംഗളം

Text Size  

Story Dated: Saturday, May 04, 2019 01:47 hrs UTC

ഷാജി രാമപുരം
 
ഡിട്രോയിറ്റ് മാര്‍ത്തോമ്മാ ഇടവകയുടെ വികാരിയായി മൂന്നു വര്‍ഷം സമര്‍പ്പിതമായ വൈദിക ശുശ്രൂഷ നിര്‍വ്വഹിച്ച ശേം മാര്‍ത്തോമ്മാ സഭയുടെ ക്രമീകരണം അനുസരിച്ച് ഇന്ത്യയിലേക്ക് മടങ്ങി പോകുന്ന റവ.ജോജി ഉമ്മന്‍ ഫിലിപ്പിനും കുടുംബത്തിനും ഡിട്രോയിറ്റ് മാര്‍ത്തോമ്മാ ഇടവക സമുചിതമായ യാത്ര അയപ്പ് നല്‍കി. വൈസ് പ്രസിഡന്റ് ജേക്കബ് തോമസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ റവ.പി.ചാക്കോ, റവ.ഫിലിപ്പ് വര്‍ഗ്ഗീസ്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ട്രസ്റ്റീ ജോര്‍ജ് കോശി പാരിഷിന്റെ ഉപഹാരം സമര്‍പ്പിച്ചു.
 
മറുപടി പ്രസംഗത്തില്‍ ഡിട്രോയിറ്റ് മാര്‍ത്തോമ്മാ പാരി് അംഗങ്ങള്‍ നല്‍കിയ സ്‌നേഹത്തിനും സഹകരണത്തിനും റവ.ജോജി ഉമ്മന്‍ ഫിലിപ്പ് നന്ദി പറഞ്ഞു. വ്യത്യസ്തമായ പ്രവര്‍ത്തന ശൈലിയും, സുതാര്യമായ ഇടപെടലും കൊണ്ടും ഇവക ജനങ്ങളുടെ മനസ്സും മനസ്സാക്ഷിയും തൊട്ടറിഞ്ഞ ജോജി അച്ചന്‍ മാര്‍ത്തോമ്മ സഭയുടെ വികാരി ജനറല്‍ ആയിരുന്ന റവ.കെ.ഓ.ഫിലിപ്പോസിന്റെ മകനാണ്. സെക്രട്ടറി അലന്‍ ജോണ്‍ സ്വാഗതവും സേവിക സംഘം സെക്രട്ടറി അലന്‍ ജോണ്‍ സ്വാഗതവും സേവികസംഘം സെക്രട്ടറി സുജ ജോര്‍ജ് നന്ദിയും രേഖപ്പെടുത്തിയ യാത്ര അയപ്പു സമ്മേളനം. റവ.ജോജി ഉമ്മന്‍ ഫിലിപ്പിന് എല്ലാവിധ മംഗങ്ങളും ആശംസകളും നേര്‍ന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.