You are Here : Home / USA News

കെ.എം. മാണിയുടെയും ഡോ. ബാബു പോളിന്റെയും സംഭാവന നിസ്തുലം: രമേശ് ചെന്നിത്തല

Text Size  

Story Dated: Tuesday, April 30, 2019 09:35 hrs EDT

ഡോ. ബാബു പോള്‍ അനുസ്മരണ യോഗം മുഖ്യാതിഥി  പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്തു. ചടങ്ങില്‍  ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയെത്ത്, സണ്ണിവെയ്ല്‍ സിറ്റി മേയര്‍ സജി ജോര്‍ജ്, കോപ്പേല്‍ സിറ്റി കൗണ്‍സില്‍ മെമ്പര്‍ ബിജു മാത്യു, റെവ. ഫാ. ജോര്‍ജ് എലെംബാശ്ശേരില്‍, പാസ്റ്റര്‍ ഷാജി കെ. ഡാനിയേല്‍, പാസ്റ്റര്‍ ഫ്രാന്‍സിസ്, കേരള അസോസിയേഷന്‍ ഓഫ് ഡാളസ് മുന്‍ പ്രസിഡന്റ് രമണി കുമാര്‍, പി. പി. ചെറിയാന്‍, സിജു ജോര്‍ജ് എന്നിവര്‍  പങ്കെടുത്തു.
 
മൗന പ്രാര്‍ത്ഥനയോടെ തുടക്കം കുറിച്ച ചടങ്ങില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയനുവേണ്ടി ചെയര്‍മാന്‍ ശ്രീ പി. സി. മാത്യു (പ്രവാസി കേരള കൊണ്‌ഗ്രെസ്സ് നാഷണല്‍ വര്‍ക്കിംഗ് പ്രസിഡന്റ്), ഡബ്ല്യൂ. എം. സി. റീജിയന്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍ (IAPC ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ്) പ്രവാസി കേരള കോണ്‍ഗ്രസ് നേതാക്കളായ ബാബു പടവത്തില്‍, തോമസ് മാത്യു, ബിജുസ്, പ്രൊവിന്‍സ് ചെയര്‍മാന്‍ തോമസ് എബ്രഹാം, തോമസ് ചെല്ലേത്, ഡാളസ് മലയാളി അസോസിയേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ ബിജു ലോസന്‍ ട്രാവല്‍,  വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ബിസിനസ് ഫോറം പ്രസിഡന്റ് ഫ്രിക്‌സ്‌മോന്‍ മൈക്കിള്‍, സ്ട്രാറ്റജിക് ഫോറം പ്രസിഡന്റ് പാസ്റ്റര്‍ ഷാജി കെ. ഡാനിയേല്‍, പൊളിറ്റിക്കല്‍ ഫോറം പ്രസിഡന്റ് ഡോ. ഷിബു സാമുവേല്‍,  ഷേര്‍ലി ഷാജി നിരയ്ക്കല്‍, IAPC ഡാളസ് ചാപ്റ്റര്‍ പ്രസിഡന്റ് മീന നിബു, ഡബ്ല്യൂ. എം. സി. കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ്  മഹേഷ് പിള്ളൈ മുതലായ നേതാക്കള്‍ പങ്കെടുത്തു പ്രസംഗിച്ചു.  ഫ്രിക്‌സ് മോന്‍ മൈക്കിള്‍ അതിഥികളെ സദസ്സിനു പരിചയപ്പെടുത്തി.
 
പ്രൊവിന്‍സ് പ്രസിഡന്റ് വര്ഗീസ് കയ്യാലക്കകം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഒപ്പം ശ്രീ വര്ഗീസ് അനുശോചന പ്രമേയം വായിച്ചു.   കേരളം കണ്ട  പ്രഗത്ഭനായ രാഷ്ട്രീയ നേതാവ് മാണി സാറിനും പ്രഗല്‍പഭനായ ഐ എ എസ് അഡ്മിനിസ്‌ട്രേറ്റര്‍  ഡോ. ബാബു പോളിനും ഇരു സംഘടനകളുടെയും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ട്  സദസ് ഒരു മിനിറ്റു മൗന പ്രാര്‍ത്ഥന നടത്തുകയും അനുശോചന പ്രമേയം പാസാക്കുകയും ചെയ്തു.
 
മാണിസാറും ഡോ. ബാബു പോളും കേരളത്തിന് നല്‍കിയ സംഭാവനകള്‍ വിലമതിക്കാനയതല്ലെന്നു ഇരു നേതാക്കളും ച്യ്ത കാര്യങ്ങള്‍ എടുത്തു പറഞ്ഞുകൊണ്ട് പ്രതിപക്ഷ നേതാവ് സുദീര്‍ഘമായി പ്രസംഗിച്ചത് സദസിനെ പിടിച്ചിരുത്തി.  കേരള ജനത ഇരു നേതാക്കളെയും മറക്കാനാവാത്ത വിധം പ്രവര്‍ത്തിച്ച മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചു ശ്രീ ചെന്നിത്തല പറഞ്ഞു.  തുടര്‍ന്ന് ബിഷപ്പ് അങ്ങാടിയെത്തു ശ്രീ മാണി കേരള ജനതയ്ക്ക് പ്രത്യേകിച്ച് കത്തോലിക്കാ സഭയ്ക്ക് പ്രിയങ്കരനായിരുന്നു വെന്നും ബാബു പോള്‍ സമര്‍ത്ഥനായ അഡ്മിനിസ്‌ട്രേറ്ററും എഴുത്തുകാരനും വാഗ്മിയും ആയിരുന്നു എന്ന് പ്രസ്താവിക്കുകയുണ്ടായി.  മേയര്‍ സജി ജോര്ജും കൗണ്‍സില്‍ മെമ്പര്‍ ബിജുവും ഇരു നേതാക്കളെപ്പറ്റിയും പഠിച്ചു തന്നെ പ്രസംഗിച്ചത് ശ്രദ്ധേയമായി.
 
കേരള വിദ്യാര്‍ത്ഥി കോണ്‍ഗ്രെസ്സിലൂടെ നേതൃത്വത്തിലേക്ക് കടന്നുവന്ന ശ്രീ പി. സി. മാത്യു, മാണി സാറിന്റെ വിയോഗം കേരള കോണ്‍ഗ്രസ് പാര്ടിക്കുമാത്രമല്ല കേരളം ജനതയ്ക്കുതന്നെ നികത്താനാവാത്ത നഷ്ടമാണ് സൃഷ്ഠിച്ചതെന്നു പറഞ്ഞു.  വേള്‍ഡ് മലയാളീ കൗണ്‍സില്‍ മുന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ കൂടിയായ ബാബു പോളിന്റെ വിയോഗം ലോകം എമ്പാടുമുള്ള വേള്‍ഡ് മലയാളീ പ്രൊവിന്‍സുകളെ ദുഖത്തിലാഴ്ത്തിയെന്നു റീജിയന്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍ പ്രസ്താവിച്ചു.
 
മാണി സാറിന്റെയും ബാബു പോളിന്റെയും ഓഫീസില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്രീ തോമസ് മാത്യു ഇരുവരോടുമൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവച്ചത് സദസ്സിനെ ഹഠാതാകര്‍്ഷിച്ചു.  പ്രത്യേകിച്ച് ബാബു പോളിന്റെ നര്‍മം ചേര്‍ത്ത മലയാളത്തിലുള്ള എഴുത്തുകള്‍ അദ്ദേഹം  ചൂണ്ടിക്കാട്ടി. മാണിസാറിനോട് ഒരു എഴുത്തു പെട്ടി വേണമെന്നാവശ്യപ്പെട്ടപ്പോള്‍ ഒരു പോസ്റ്റാഫീസ് തന്നെയാവട്ടെ എന്ന് പറഞ്ഞു അടുത്ത വര്‍ഷം അത് നടപ്പാക്കിയെന്നും തോമസ് പറഞ്ഞു.
 
മീന നിബു മനോഹരമായി മാനേജ്!മെന്റ് സെറിമണി നിര്‍വഹിച്ചു. സെക്രട്ടറി ഷേര്‍ളി നിറയ്ക്കല്‍ കൃതജ്ഞത പ്രകാശിപ്പിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ നേതാക്കളായ ഡോ. എ. വി. അനൂപ്, ഗ്ലോബല്‍ പ്രസിഡന്റ് ജോണി കുരുവിള, ജനറല്‍ സെക്രട്ടറി സി. യു. മത്തായി എന്നിവര്‍ അനുശോചന സന്ദേശം അറിയിച്ചു. അത്താഴ വിരുന്നോടെ  പിരിഞ്ഞ ഡാളസിലെ മലയാളി സമൂഹത്തിനു മാണിസാറും ബാബു പോളും മറക്കാനാവാത്ത വ്യക്തിത്വത്തിന്റെ അയവിറക്കുന്ന ഓര്‍മകളായി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More
More From Featured News
View More