You are Here : Home / USA News

ഫാമിലി കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ അവസാനഘട്ടത്തില്‍; ഏതാനും മുറികള്‍കൂടി മാത്രം

Text Size  

Story Dated: Tuesday, April 23, 2019 02:57 hrs UTC

 
രാജന്‍ വാഴപ്പള്ളില്‍
 
 
വാഷിംഗ്ടണ്‍ ഡി.സി: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി/യൂത്ത് കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. ഇനി ഏതാനും മുറികള്‍ മാത്രം.ജൂലൈ 17 മുതല്‍ 20 വരെ പോക്കോണോസിലെ കലഹാരി റിസോര്‍ട്ട് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററിലാണ് കോണ്‍ഫറന്‍സ് നടക്കുക. വിവിധ പ്രായത്തിലുള്ളവര്‍ക്കുവേണ്ടി മലയാളത്തിലും ഇംഗ്ലീഷിലും നിരവധി ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നു. 
 
മുതിര്‍ന്നവര്‍ക്കുള്ള ക്ലാസുകള്‍ നയിക്കുന്നത് ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി ലക്ചറര്‍ ഫാ. ഏബ്രഹാം തോമസാണ്. ഇംഗ്ലീഷ് ക്ലാസുകള്‍ യുവജനങ്ങള്‍ക്കായി ക്രമീകരിച്ചിരിക്കുന്നു. ഇംഗ്ലീഷ് ക്ലാസുകള്‍ നയിക്കുന്നത് സെന്റ് ടീകോണ്‍സ് ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി ഡീനും, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇവാഞ്ചലൈസേഷന്‍ ഓഫ് ദി ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഇന്‍ അമേരിക്കയുടെ ചെയറുമായ വെരി റവ. ജോണ്‍ ഇ. പാര്‍ക്കര്‍ ആണ്. സൂപ്പര്‍ സെഷന്‍ അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന ജനറേഷനില്‍ ഉള്ളവര്‍ക്കായി ക്രമീകരിച്ചിരിക്കുന്നു. കുട്ടികള്‍ക്കും പ്രത്യേകം സെഷനുകള്‍ ക്രമീകരിച്ചിട്ടുണ്ടെന്നു കോര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ് അറിയിച്ചു. 
 
മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേകം നടത്തുന്ന ആരാധന കോണ്‍ഫറന്‍സിന്റെ പ്രത്യേകതയാണ്. ജൂലൈ 20-നു ശനിയാഴ്ച നടത്തുന്ന പരിശുദ്ധ കുര്‍ബാനയില്‍ ഭദ്രാസന മെത്രാപ്പോലീത്ത സക്കറിയാ മാര്‍ നിക്കളാവോസ് തിരുമേനിയോടൊപ്പം ഭദ്രാസനത്തിലെ എല്ലാ വൈദീകരും ആയിരത്തിലധികം വിശ്വാസികളും പങ്കെടുക്കും. 
 
കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന അംഗങ്ങള്‍ക്ക് കലഹാരി റിസോട്ടിലെ മനോഹരമായ വാട്ടര്‍ തീം പാര്‍ക്കില്‍ ചെലവഴിക്കാനായി മൂന്നു ദിവസങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. 
 
രജിസ്‌ട്രേഷന്: www.fyconf.org
 
കൂടുതല്‍ വിവരങ്ങള്‍ക്ക്: കോര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ് (718 608 5583), ജനറല്‍ സെക്രട്ടറി ജോബി ജോണ്‍ (201 321 0045), ട്രഷറര്‍ മാത്യു വര്‍ഗീസ് (631 891 8184). 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.