You are Here : Home / USA News

ഹൂസ്റ്റണില്‍ ഇന്‍ഡ്യാ ഫെസ്റ്റ് 2013 നവംബര്‍ 9ന്

Text Size  

Story Dated: Thursday, November 07, 2013 11:51 hrs UTC

ഹൂസ്റ്റണ്‍ : ചരിത്രമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചുകൊണ്ട് ഹൂസ്റ്റണിലെ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ അരങ്ങേറുന്ന ഇന്‍ഡ്യാ ഫെസ്റ്റ് 2013 ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ഇന്ത്യയിലെ വിവിധ സംസ്‌ക്കാരങ്ങളെ ഉയര്‍ത്തിക്കാട്ടുന്ന, ഇന്ത്യയെ സ്‌നേഹിക്കുന്ന ഇന്ത്യന്‍ വംശജരെയും വിദേശ വംശജരെയും ഒരുമിച്ചണിനിരത്തി ജനപങ്കാളിത്തത്തോടെ ക്രമീകരിയ്ക്കുന്ന ഇന്‍ഡ്യഫെസ്റ്റ് 2013 എന്ന മഹോത്സവം, സ്റ്റാഫോഡിലെ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ദേവാലയത്തിന്റെ വിശാലമായ പരിസരത്ത് വച്ച് നവംബര്‍ 9ന് ശനിയാഴ്ച രാവിലെ 9 മുതല്‍ രാത്രി 10വരെ നടത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് പൂര്‍ത്തിയായത്. ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവകയാണ് ഈ മഹാസംരംഭത്തിന് ആതിഥേയത്വം വഹിയ്ക്കുന്നത്. രവിലെ മുതല്‍ ആരംഭിയ്ക്കുന്ന ഫെസ്റ്റിവലില്‍ ഹൂസ്റ്റണിലെ വിവിധ നൃത്തസ്‌ക്കൂളുകളുടെ നേതൃത്വത്തില്‍ നൃത്തപരിപാടികള്‍ മാജിക് ഷോ, യോഗാ അഭ്യസനം, ചെണ്ടമേളം തുടങ്ങി വിവിധയിനം പരിപാടികള്‍ മേളയ്ക്ക് മാറ്റുകൂട്ടുന്നു.

 

കുട്ടികള്‍ക്കായി ഒരുക്കിയിരിയ്ക്കുന്ന ഹോഴ്‌സ് റൈഡ്, വാട്ടര്‍ പ്‌ളേ, റോക്ക് ക്ലൈംബിംഗ്, പോളി ഗോ റോണ്ട് തുടങ്ങിയ റൈഡുകള്‍ മേളയ്ക്ക് വ്യത്യസ്ത നല്‍കുന്നു. വിവിധതരം ഭക്ഷണപദാര്‍ത്ഥങ്ങളുമായി ഒരുക്കിയിരിക്കുന്ന 30ല്‍പരം സ്റ്റാളുകള്‍, നാടന്‍ തട്ടുകട, സാരി, ഷര്‍ട്ട് മുണ്ട്, ജുബാ തുടങ്ങിയ കേരളീയ വസ്ത്രശേഖരങ്ങളുടെ കലവറ ഒരുക്കി നിരവധി വസ്ത്രസ്റ്റാളുകള്‍, ആഭരണങ്ങളുടെ സ്റ്റാളുകള്‍ തുടങ്ങി ഇന്‍ഡ്യാ ഫെസ്റ്റ് അവിസ്മരണീയമാക്കി മാറ്റുന്നതിനുള്ള ക്രമീകരണങ്ങളാണ് നടത്തിക്കൊണ്ടിരിയ്ക്കുന്നത്. ഇന്‍ഡ്യാ ഫെസ്റ്റ് 2013 എന്ന വന്‍മേളയില്‍ പങ്കുചേരാന്‍ ഹൂസ്റ്റണിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ ദേശസ്‌നേഹികളെയും, ജാതി മത ഭേദമെന്യേ ഹൃദയപൂര്‍വ്വം ക്ഷണിയ്ക്കുന്നതായി റവ. സജു മാത്യൂ(പ്രസിഡന്റ്), റജി വര്‍ഗീസ്(വൈസ് പ്രസിഡന്റ്), പി.എം. ജേക്കബ്(സെക്രട്ടറി) ട്രസ്റ്റികളായ തോമസ് വി. മാത്യൂ, ജോണി മാത്യൂ എന്നിവരും ഇടവക കമ്മറ്റി അംഗങ്ങളും അറിയിച്ചു.

 

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.