You are Here : Home / USA News

ജനിക്കുമ്പോള്‍ ഭാരം 14 പൗണ്ട്‌; കുഞ്ഞു തടിയനു സുഖംതന്നെ

Text Size  

Story Dated: Thursday, November 07, 2013 09:29 hrs UTC

യു.എസ്‌ : 14 പൗണ്ട്‌ ഭാരവുമായി ജനിച്ചു വീണ നവജാതശിശുവിന്‌ ആറുമാസം പ്രായമായിരിക്കുന്നു. അമേരിക്കയിലായിരുന്നു ഈ കുഞ്ഞുഭീമന്റെ ജനനം. ഈ വര്‍ഷം അമേരിക്കയില്‍ ജനിക്കുന്ന ഏറ്റവും ഭാരമുള്ള കുട്ടിയാണിവന്‍. പേര്‌ ജോയല്‍ ബ്രാന്‍ഡന്‍. ഇവന്‍ ഉട്ടായിലെ ഒരു ആശുപത്രിയിലാണ്‌ ജനിച്ചത്‌. ഇപ്പോള്‍ 6 മാസം പ്രായമുള്ള ഇവന്‌ ഇപ്പോഴും പ്രായത്തില്‍ കവിഞ്ഞ ഭാരമുണ്ടെന്ന്‌ അവന്റെ മാതാവ്‌ സാറ ബ്രാന്‍ഡന്‍ പറഞ്ഞു. അവന്റെ രണ്ടു വയസുള്ള ഇരട്ടസഹോദരിമാര്‍ ധരിക്കുന്ന അതേ ഡയപ്പറാണ്‌ അവന്‍ ധരിക്കുന്ന
കതെന്നും അവര്‍ പറഞ്ഞു.

ഈ സഹോദരിമാരുടെ ജനനസമയത്തെ ഭാരം 4 പൗണ്ട്‌ മാത്രമായിരുന്നു. ജോയല്‍ ജനിച്ചതിനു ശേഷം പെന്‍സില്‍വാലിയിലും ജര്‍മനിയിലുമായി രണ്ടു കുട്ടികള്‍ ഇവന്റെ ഭാരത്തില്‍ പിറന്നിട്ടുണ്ട്‌.ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിലെ ജോര്‍ജ്‌ കിംഗ്‌ എന്ന 15 പൗണ്ടിനു മുകളില്‍ ഭാരമുള്ള കുട്ടി ജനിക്കുന്നതു വരെ ഏറ്റവും ഭാരമുള്ള കുട്ടി എന്ന ലോകറെക്കോര്‍ഡും നമ്മുടെ കുഞ്ഞു ഭീമന്റെ പേരിലായിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.