You are Here : Home / USA News

ഫോമയുടെ വില്ലേജ് പദ്ധതിയിലേക്ക് സൺഷൈൻ റീജിയനിൽ നിന്ന് ഒരു ഭവനം കൂടി ലഭിച്ചു

Text Size  

പന്തളം ബിജു

thomasbiju@hotmail.com

Story Dated: Thursday, January 31, 2019 02:36 hrs UTC

ഫ്ലോറിഡ: സണ്‍ഷൈന്‍ റീജിയനിലെ, മയാമി മലയാളി അസോസിയേഷന്‍ നമുക്ക് മാതൃകയാവുന്നു. ഫോമ കേരളത്തിൽ നടപ്പാക്കികൊണ്ടിരിന്ന ഭവന നിർമ്മാണ പദ്ധതിയിലേക്ക് ഒരു വീട് നിര്‍മ്മിക്കുവാനുള്ള തുക അസോസിയേഷൻ പ്രസിഡന്റ് ശ്രീ.ജോസ് തോമസ്, ഫോമാ സണ്‍ഷൈന്‍ റീജണൽ വൈസ് പ്രസിഡന്റ് ബിജു തോണിക്കടവിലിന് കൈമാറി. ചെറിയ മലയാളി പ്രവാസി കൂട്ടായ്മകള്‍ ഒരു കൂട്ട് കുടുംബം പോലെയാണ്, അവരുടെ ചെറിയ സഹായങ്ങള്‍ സമൂഹത്തിനു ഏറെ ഗുണം ചെയ്യുന്നതുമാണ്. പ്രളയത്തിനു ശേഷം എന്ത് ?!! എന്ന് ഒട്ടും അമാന്തിച്ചു നില്‍ക്കാതെ, ഫോമാ പദ്ധതിയിലേക്ക് വലിയ ഒരു സഹായ ഹസ്തവുമായി ഇവരെത്തിയത് സഹാനുഭൂതി ഒന്ന് കൊണ്ട് മാത്രമാണ്. എല്ലാം നഷടപ്പെട്ടവര്‍ക്ക് ഒരു വീട് ദാനമായി ലഭിക്കുകയെന്നത് ആ കുടുംബത്തിനു സ്വര്‍ഗ്ഗം കിട്ടിയതിനു തുല്യമാണ്. അതിനു നിദാനമായി ഫോമായുടെ വില്ലേജ് പദ്ധതിയും മുന്നിട്ടു നില്‍ക്കുന്നു.

ഫോമാ വില്ലേജ് പദ്ധതിയുടെ കമ്മറ്റിയംഗം കൂടിയായ ബിജു തോണിക്കടവ് ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ അവതരിപ്പിച്ചു. വളരെ ലളിതമായി സംഘടിപ്പിച്ച പ്രസ്തുത ചടങ്ങില്‍, ഫോമ നാഷണൽ കമ്മിറ്റി മെമ്പർ നോയൽ മാത്യു, അസോസിയേഷൻ ഭാരവാഹികളായ സെക്രട്ടറി സഖറിയാസ് പത്രോസ്, ട്രെഷറർ ജോൺസൻ ചാരുവിള, മുൻ പ്രസിഡന്റ് ഔസേഫ് വർക്കി, കമ്മറ്റി അംഗങ്ങളായ മീര പ്രസാദ്, ജൈമോൻ ലൂക്കോസ്, എഡ്വിൻ വിജയൻ, ഗോഡ്വിൻ പൊറത്തൂർ, സുനിൽ മാത്യു , സുനിൽ പ്രകാശ്, ഇലക്റ്റഡ് പ്രസിഡന്റ് സെബാസ്റ്റ്യൻ ഇമ്മാനുവേൽ എന്നിവർ സന്നിഹിധരായിരുന്നു.

മയാമി മലയാളി അസോസിയേഷനോടുള്ള ഫോമായുടെ പ്രത്യേകമായ നന്ദി പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിനോടൊപ്പം, സെക്രെട്ടറി ജോസ് ഏബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്‌, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്‌, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍, പദ്ധതി ടീമംഗങ്ങളായ അനിയന്‍ ജോര്‍ജ്, ജോസഫ്‌ ഔസോ, ജോണ്‍ ടൈറ്റസ്, നോയല്‍ മാത്യു, ഉണ്ണികൃഷ്ണന്‍, ബിജു തോണിക്കടവില്‍, അനില്‍ ഉഴുന്നാല്‍ എന്നിവരും അറിയിച്ചു.

(അശോക്‌ പിള്ള, റീജിയണല്‍ പി. ആര്‍. ഓ)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.