You are Here : Home / USA News

മലയാളി അസോസിയേഷന്‍ ഫിലാഡെല്‍ഫിയായുടെ അമരത്തേക്ക് ചെറിയാന്‍ കോശി

Text Size  

Story Dated: Tuesday, January 01, 2019 09:31 hrs UTC

രാജു ശങ്കരത്തില്‍. മാപ്പ് പബ്ലിക് റിലേഷന്‍ ഓഫീസര്‍

ഫിലാഡല്‍ഫിയാ, ഫിലാഡെല്‍ഫിയാ മലയാളി സമൂഹത്തിന്റെ മൊത്തം അഭിമാനമായ , ആദ്യകാല സംഘടനകളില്‍ ഒന്നാമതായി എന്നും മുന്നിട്ടു നില്‍ക്കുന്ന മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡെല്‍ഫിയായുടെ (MAP ) 2019 ലെ പ്രവര്‍ത്തന നിരയുടെ അമരത്തേക്ക് ചെറിയാന്‍ കോശി പ്രസിഡന്റായും , തോമസ് ചാണ്ടി ജനറല്‍ സെക്രട്ടറി ആയും , ശ്രീജിത്ത് കോമാത്ത് ട്രഷറാറായും തിരഞ്ഞെടുക്കപ്പെട്ടു . മാപ്പിന്‍റെ മുന്‍ സെക്രട്ടറിയായും , രണ്ടു വര്‍ഷക്കാലം ജനറല്‍ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും സേവനം ചെയ്തിട്ടുള്ള ചെറിയാന്‍ കോശി എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിന്റെ സെക്രട്ടറിയായും , പത്തനംതിട്ട ഡിസ്ട്രിക്ക് അസോസിയേഷന്റെ പ്രസിഡന്റായും തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട് . ഇന്റര്‍നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ഫിലാഡെല്‍ഫിയാ ചാപ്റ്റര്‍ സെക്രട്ടറി പദവും അലങ്കരിച്ചിട്ടുള്ള , CIITS INC എന്ന ബിസ്സിനസ്സ് സ്ഥാപനത്തിന്റെ ഉടമയും കൂടിയായ എം .ബി .എ ബിരുദധാരിയായ ഇദ്ദേഹം ഇപ്പോള്‍ ഫോമയുടെ മിഡ്അറ്റ്‌ലാന്റിക്ക് റീജിയന്റെ നാഷണല്‍ കമ്മറ്റി മെമ്പര്‍ ആയും സേവനം അനുഷ്ഠിക്കുന്നു . ജനറല്‍ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട തോമസ് ചാണ്ടി:, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഗ്രാജുവേറ്റ് ചെയത ഇദ്ദേഹം അക്കാലയളവില്‍ കോളേജ് രാഷ്ട്രീയത്തിലൂടെ തിളക്കമാര്‍ന്ന പ്രവര്‍ത്തനത്തിലൂടെഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

 

പിന്നീട് മാഞ്ചെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും ഉന്നത ബിരുദം കരസ്ഥമാക്കിയ ഇദ്ദേഹം KSA , UAE എന്നിവിടങ്ങളിലെ ഔദ്യോഗിക ജീവിതത്തിനു ശേഷം അമേരിക്കയില്‍ എത്തി. ഇപ്പോള്‍ അറിയപ്പെടുന്ന സോഫ്റ്റ്‌വെയര്‍ കണ്‍സള്‍ട്ടന്റായി സേവനമനുഷ്ഠിക്കുന്നു .മാപ്പിന്റെ ഐ.ടി കോര്‍ഡിനേറ്റര്‍ , ഫണ്ട് റേസിംഗ് ചെയര്‍മാന്‍ , ട്രഷറാര്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുള്ള തോമസ് ചാണ്ടി 2018 2019 വര്‍ഷങ്ങളിലെ മാപ്പ് ജനറല്‍ സെക്രട്ടറിയായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു . ഒപ്പം , എക്യൂമെനിക്കല്‍ ചര്‍ച്ചസ് ഓഫ് ഫിലാഡെല്‍ഫിയായുടെ ജോയിന്‍റ് ട്രഷറാര്‍ , ഫോമാ മിഡ് അറ്റ്‌ലാന്റിക്ക് റീജിയന്‍ സെക്രട്ടറി എന്നീ നിലകളിലും ശോഭിക്കുന്നു . ട്രഷറാര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീജിത്ത് കോമാത്ത് : മലയാള ഭാഷയോടും കേരളത്തോടും അളവറ്റ സ്‌നേഹം കാത്തുസൂക്ഷിക്കുന്ന ഭാഷാ സ്‌നേഹിയായ ഇദ്ദേഹം ഒരു അറിയപ്പെടുന്ന എഴുത്തുകാരന്‍കൂടിയാണ് . സൗഹൃദങ്ങള്‍ക്കും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും അളവറ്റ പ്രാധാന്യം നല്‍കുന്ന ഇദ്ദേഹം ഫിലാഡെല്‍ഫിയായില്‍ ഐ.ടി മേഖലയില്‍ ഡയറക്റ്റര്‍ ജോലി ചെയ്യുന്നു. കലാലയ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ശ്രീജിത്ത് നിരവധി കഥകളുടെയും കവിതകളുടെയും സൃഷ്ടികര്‍ത്താവുംകൂടിയാണ് . മാപ്പില്‍ പല സ്ഥാനങ്ങളിലും വിജയകരമായ പ്രവര്‍ത്തനം തെളിയിച്ചിട്ടുള്ള ഇദ്ദേഹം സെന്റ് ലൂയീസ് മലയാളീ അസോസിയേഷന്‍ കമ്മറ്റിയിലും സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുണ്ട് .

മറ്റ് സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍ ഇനി പറയും പ്രകാരം ആണ് . വൈസ് പ്രസിഡന്റ്: ഡാനിയേല്‍ പി . തോമസ് , സെക്രട്ടറി: ബെന്‍സണ്‍ പണിക്കര്‍ , അക്കൗണ്ടന്റ്: ബോബി വര്‍ക്കി , ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്: ജോണ്‍സന്‍ മാത്യു , തോമസ് എം . ജോര്‍ജ്ജ് , യോഹന്നാന്‍ ശങ്കരത്തില്‍ , അലക്‌സ് അലക്‌സാണ്ടര്‍ . സ്‌പോര്‍ട്ട്‌സ്: ശാലു പുന്നൂസ് , ലൈബ്രറി: ജെയിംസ് പീറ്റര്‍ , ഫണ്ട് റേസിംഗ്: തോമസ് പി . ജോര്‍ജ്ജ് , ചാരിറ്റി & കമ്മ്യൂണിറ്റി: അനു സ്കറിയാ , മാപ്പ് ഐസിസി : ഫിലിപ്പ് ജോണ്‍, മെമ്പര്‍ഷിപ്പ് : തോമസ്കുട്ടി വര്‍ഗീസ് , ആര്‍ട്ട്‌സ് ; ലിജോ ജോര്‍ജ്ജ് , യൂത്ത്: റിജില്‍ രാജന്‍ , പബ്ലിസിറ്റി ആന്‍റ് പബ്ലിക്കേഷന്‍ : രാജു ശങ്കരത്തില്‍ , എഡ്യുക്കേഷന്‍ & ഐറ്റി : ബിനു ജോസഫ്, വുമണ്‍സ് ഫോറം : അഷിതാ ശ്രീജിത് എന്നിവരും , കമ്മറ്റി മെംബേര്‍സ് ആയി സജു വര്‍ഗീസ് , മാത്യു തോമസ്, വര്‍ഗീസ് പി.ചാക്കോ , ഡാനിയേല്‍ ഫിലിപ്പോസ് , റോജേഷ് സാമുവേല്‍ , ദീപു ചെറിയാന്‍ , ജോണ്‍ ഫിലിപ്പ് , സന്തോഷ് ഫിലിപ്പ് , ജോസഫ് കുരുവിള എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു . ബിനു സി . തോമസ്, മാത്യു ശാമുവേല്‍ എന്നിവരാണ് ഓഡിറ്റേഴ്‌സ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.