You are Here : Home / USA News

പന്തളം ബിജു തോമസിന്റെ നേതൃത്വത്തില്‍ ഫോമാ ന്യൂസ് ടീം രൂപീകരിച്ചു

Text Size  

പന്തളം ബിജു

thomasbiju@hotmail.com

Story Dated: Tuesday, December 11, 2018 12:45 hrs UTC

ഡാളസ്: ഫോമായുടെ ദൈന്യംദിന പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ്ണരൂപം ലോകമലയാളി സമൂഹത്തിലേക്ക്, താമസമില്ലാതെ എത്തിക്കുവാന്‍ വേണ്ടി ഫോമാ ന്യൂസ് ടീം രൂപികരിച്ചു.പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ പന്തളം ബിജു തോമസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഈ ടീം, ഫോമായുടെ ഔദ്യോഗിക വാര്‍ത്തകള്‍ താമസംവിന എല്ലാ ദൃശ്യ, പത്ര മാധ്യമങ്ങളിലേക്കും എത്തിക്കുന്നതായിരിക്കും. ഫോമാ ന്യൂസ് ടീമംഗങ്ങളായി, അമേരിക്കന്‍ മലയാളികള്‍ക്ക് വളരെ സുപരിചിതനും, ഇന്ത്യയിലും അമേരിക്കയിലും പത്രപ്രവര്‍ത്തനത്തില്‍ മികവു തെളിയിച്ചിട്ടുള്ള രാജുശങ്കരത്തില്‍ (ഫിലാഡല്‍ഫിയ), പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും വാഗ്മിയുമായ ഡോക്ടര്‍ സാം ജോസഫ് (ഹൂസ്റ്റണ്‍, ടെക്‌സസ്), ബിജു ആന്റണി (മയാമി, ഫ്‌ലോറിഡ), നവമാധ്യമറിപോര്‍ട്ടര്‍ രവിശങ്കര്‍ (കേരളം) എന്നിവരെ നിയോഗിച്ചു. ഫോമായുടെ വളര്‍ച്ചയില്‍ മാധ്യമങ്ങളുടെ പങ്കു വളരെ വലുതാണ്. മാധ്യമങ്ങളും, അവയിലൂടെയുള്ള വാര്‍ത്തകളും ജനമനസുകളില്‍ യഥാസമയം നേരിട്ട് എത്തിപ്പെടുന്നില്ലയെങ്കില്‍, ഒരു സമൂഹത്തിന്റെ രാഷ്ട്ര നിര്‍മാണത്തില്‍ന്യൂനപക്ഷങ്ങളുടെ അനിഷേധ്യ സംഭാവനകളെ ആരും അറിയാതെ പോകും. സാമൂഹ്യശാസ്ത്രപരവും, സാംസ്‌കാരികപരവുമായ സമീപനങ്ങള്‍ പിന്തുടര്‍ന്ന്, നമ്മുടെപ്രവാസികള്‍ക്ക് മാര്‍ഗദര്‍ശകമാക്കാവുന്നവിധം, വസ്തുതാപരവും, സൈദ്ധാന്തികവും, രീതിശാസ്ത്രപരവുമായ റിപ്പോര്‍ട്ടുകളാവും പ്രസിദ്ധീകരിക്കുക. അജണ്ട സെറ്റിംഗ്,പ്രൈമിംഗ്, ഫ്രേമിംഗ് എന്നിങ്ങനെയുളള വാര്‍ത്തയുടെ രാഷ്ട്രീയസ്വരൂപങ്ങള്‍ കൈകാര്യം ചെയ്തു പരിചയമുള്ള ഒരു ടീമാണ് ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്. ഫോമായുടെ വാര്‍ത്തകള്‍ വൈകാതെ പ്രസിദ്ധീകരിക്കുവാന്‍ താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക. രാജു ശങ്കരത്തില്‍ (ഫിലാഡല്‍ഫിയ): +1 215 681 9852 ഡോക്ടര്‍ സാം ജോസഫ് (ഹൂസ്റ്റണ്‍, ടെക്‌സസ്): +1 832 441 5085 ബിജു ആന്റണി (മയാമി, ഫ്‌ലോറിഡ): +1 305 924 7726 രവിശങ്കര്‍ (കേരളം): +91 994 639 7942 ഫോമാ ന്യൂസ് ടീം നമ്പര്‍: +1 725 222 4777 പരിചയ സമ്പന്നരായ ഈ ന്യൂസ് ടീം ഫോമായുടെ ശബ്ദമായിരിക്കുമെന്ന് പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിനോടൊപ്പം, സെക്രെട്ടറി ജോസ് ഏബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്,വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവരും അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.