സ്പ്രിങ് (ഹൂസ്റ്റണ്‍): സ്പ്രിങ് ചാവറ കുര്യാക്കോസ് ഏലിയാസ് സീറോ മലബാര്‍ മിഷനില്‍, 2019 ഹൂസ്റ്റണില്‍ നടക്കുന്ന സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്റെ രജിസ്ട്രേഷന് കിക്കോഫ് നടന്നു. ചിക്കാഗോ രൂപതാ സഹായ മെത്രാന് മാര്‍ ജോയ് ആലപ്പാട്ട്, മിഷന് ഡയറക്ടര്‍ ഫാ. രാജീവ് വലിയവീട്ടില്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ ഡിസംബര്‍ 9 ഞായാറാഴ്ച വൈകുന്നേരം വിശുദ്ധ ബലിയും തുടര്‍ന്ന് നടന്ന യോഗത്തില്‍ കണ്‍വന്‍ഷന്റെ രജിസ്ടേഷന് ഉദ്ഘാടനവും നടന്നു റോയിച്ചന് ജോസഫ് ആദ്യ രജിസ്ട്രേഷന് സമര്‍പ്പിച്ചു. വളര്‍ന്നു വരുന്ന സഭാസമൂഹത്തിനു ആത്മീയ ഉണര്‍വേകുന്ന കണ്‍വന്‍ഷനില്‍ പങ്കെടുക്കണമെന്ന് മാര്‍ ആലപ്പാട്ട് ആഹ്വാനം ചെയ്തു. സഭയെ ശക്തിപ്പെടുത്തുവാനും മുന്നോട്ടു നയിക്കുവാനും യുവജനങ്ങളുടെ പ്രാധിനിത്യം അനിവാര്യമാണെന്ന് ഫാ. രാജീവ് ഓര്‍മ്മിപ്പിച്ചു. ഫാ. രാജീവ് വലിയവീട്ടില്‍, കണ്വന്ഷന് വൈസ് ചെയര്മാന് ബാബു മാത്യു പുല്ലാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments