You are Here : Home / USA News

ഭാരത്‌ ബോട്ട് ക്ലബ്ബ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Monday, December 10, 2018 03:53 hrs UTC

ന്യൂയോര്‍ക്ക്∙ ഭാരത്‌ ബോട്ട് ക്ലബ്ബിന്‍റെ വാര്‍ഷിക പൊതുയോഗവും അടുത്ത വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഡിസംബര്‍ 8 ശനിയാഴ്ച വാലി കോട്ടേജിലുള്ള സാഫ്രണ്‍ ഇന്ത്യാ കുസിനില്‍ നടന്നു. ചടങ്ങില്‍ അധ്യക്ഷത വഹിച്ച പ്രസിഡന്റ് രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള, തന്റെ ടീമിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും അനുമോദിച്ചു. കേരളത്തില്‍ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നരില്‍ നിന്ന് മൂന്ന് കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അറിയിച്ചു.

സെക്രട്ടറി വിശാല്‍ വിജയന്‍ ഈ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ വിശ്വനാഥന്‍ കുഞ്ഞുപിള്ള സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

ക്യാപ്റ്റന്‍ ചെറിയാന്‍ വര്‍ഗീസ്‌, ടീമിന്‍റെ പ്രവര്‍ത്തനത്തില്‍ സന്തുഷ്ടി പ്രകടിപ്പിക്കുകയും ഈ വര്‍ഷം ഒരു ജൂനിയര്‍ ടീമിനെ കൂടി മത്സരത്തില്‍ പങ്കെടുപ്പിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും പറഞ്ഞു. തുടര്‍ന്ന് രക്ഷാധികാരിയായ പ്ര. ജോസഫ് ചെറുവേലിയും മുഖ്യ സ്പോണ്‍സര്‍മാരിലൊരാളായ ജയിന്‍ ജേക്കബും ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.

ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ കെ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അടുത്ത വര്‍ഷത്തേക്കുള്ള ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു:

പ്രസിഡന്റ് - രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള

വൈസ് പ്രസിഡന്റ് - ബാബുരാജ്‌ പിള്ള

സെക്രട്ടറി - വിശാല്‍ വിജയന്‍

ട്രഷറര്‍ - ജോണ്‍ കെ ജോര്‍ജ്

ജോയിന്റ് സെക്രട്ടറി - ലാല്‍സണ്‍ മത്തായി

ജോയിന്റ് ട്രഷറര്‍ - ചെറിയാന്‍ വര്‍ഗീസ്‌

ടീം ക്യാപ്റ്റന്‍ - എബ്രഹാം തോമസ്‌

വൈസ് ക്യാപ്റ്റന്‍ - ഡേവിഡ് മോഹന്‍

ടീം മാനേജര്‍ - വിശ്വനാഥന്‍ കുഞ്ഞുപിള്ള

ജൂനിയര്‍ ടീം ക്യാപ്റ്റന്‍ - ചെറിയാന്‍ കോശി

മീഡിയ കോഓര്‍ഡിനേറ്റര്‍ - വിഷ്ണു വിശ്വനാഥ്

ഓഡിറ്റേഴ്സ് - ജോണ്‍ കുസുമാലയം & ഡോ. മധു പിള്ള

ഉപദേശക സമിതി അദ്ധ്യക്ഷന്‍ - പ്രൊ. ജോസഫ് ചെറുവേലി

ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ - സുരേഷ് നായര്‍

ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങള്‍ - സജി താമരവേലില്‍, ജയപ്രകാശ് നായര്‍, ബിജു മാത്യു, സാജു എബ്രഹാം

പേട്രന്‍സ് - ജയിന്‍ ജേക്കബ് & കൃഷ്ണരാജ് മോഹനന്‍

കഴിഞ്ഞ വര്‍ഷം ഭാരത്‌ ബോട്ട് ക്ലബ്ബ് പങ്കെടുത്ത മത്സര വള്ളംകളികളില്‍ രണ്ടിടത്ത് വിജയകിരീടം നേടിയ ടീമംഗങ്ങളെ അനുമോദിച്ചുകൊണ്ട് പ്രൊ. ചെറുവേലിയും ജെയിന്‍ ജേക്കബ്ബും ചേര്‍ന്ന് ട്രോഫിയും പ്രശംസാപത്രവും സമ്മാനിച്ചു. വൈസ് പ്രസിഡന്റ് ചെറിയാന്‍ കോശി നന്ദിപ്രകാശനം നിര്‍വഹിച്ചു. വിഭവസമൃദ്ധമായ ഡിന്നറിനു ശേഷം പരിപാടികള്‍ക്ക് തിരശ്ശീല വീണു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.