You are Here : Home / USA News

പോള്‍ വലോണിന്‌ ഇന്ത്യന്‍ സമൂഹത്തിന്റെ സ്വീകരണം

Text Size  

Story Dated: Thursday, October 31, 2013 09:59 hrs UTC

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്ക്‌ സിറ്റിയിലെ ബേസൈഡും വൈറ്റ്‌സ്‌റ്റോണും ഉള്‍പ്പെടുന്ന 19മത്‌ ഇലക്ഷന്‍ ഡിസ്‌ട്രിക്ടില്‍ നിന്ന്‌ സിറ്റി കൗണ്‍സിലിലേയ്‌ക്ക്‌ മത്സരിക്കുന്ന പോള്‍ വലോണിന്‌ ഇന്ത്യന്‍ സമൂഹം ഹൃദ്യമായ സ്വീകരണം നല്‍കി. പ്രശസ്‌ത സാമൂഹ്യപ്രവര്‍ത്തകയും, രത്‌നവ്യാപാരിയുമായ മാലിനി ഷായുടെ ബേസൈഡിലുള്ള ഭവനത്തില്‍ വച്ചു ഒക്ടോബര്‍ 29ന്‌ നടന്ന യോഗത്തില്‍ പോള്‍ വലോണും ഇന്ത്യന്‍ സമൂഹത്തില്‍ നിന്ന്‌ നിരവധിയാളുകളും പങ്കെടുത്തു. മലയാളി സമൂഹത്തെ പ്രതിനിധീകരിച്ച്‌ ഫൊക്കാന ട്രസ്റ്റിബോര്‍ഡ്‌ മെംബര്‍ ലീലാമാരേട്ട്‌ പങ്കെടുത്തത്‌ ശ്രദ്ധേയമായി. ദീര്‍ഘകാലം ന്യൂയോര്‍ക്ക്‌ സിറ്റി കൗണ്‍സില്‍ മെംബറായിരുന്ന പീറ്റര്‍ വലോണ്‍ന്റെ മകനാണ്‌ പോള്‍ വലോണ്‍ . ചെറുപ്പകാലം മുതല്‍ ജനങ്ങള്‍ക്കുവേണ്ടിയും, സിറ്റിയുടെ നന്മയ്‌ക്കുവേണ്ടിയും പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയാണ്‌ അദ്ദേഹം.

 

ബേസൈഡ്‌ വൈറ്റ്‌സ്‌റ്റോണ്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രസിഡന്റ്‌ ക്ലിന്റണ്‍ ഡെമോക്രാറ്റിക്ക്‌ ക്ലബ്ബിന്റെ പ്രസിഡന്റും, വലോണ്‍ ഫേമിന്റെ ഉടമസ്ഥരിലൊരാളുമാണ്‌ പോള്‍ വലോണ്‍ . കുഞ്ഞുങ്ങള്‍ക്ക്‌ പ്രയോജനകരമായ ആഫ്‌റ്റര്‍ സ്‌കൂള്‍ പരിപാടികള്‍ തുടങ്ങുക, കൂടുതല്‍ വൃദ്ധസദനങ്ങള്‍ നിര്‍മ്മിക്കുക, വിലകുറഞ്ഞ ഭവനങ്ങള്‍ നിര്‍മ്മിക്കുക, അധ്വാനിക്കുന്നവര്‍ക്ക്‌ ഉചിതമായ വേതനം ഉറപ്പുവരുത്തുക എന്നിവയൊക്കെയാണ്‌ അദ്ദേഹത്തിന്റെ പ്രകടന പത്രികയിലെ വാഗ്‌ദാനങ്ങള്‍ . വലോണ്‍ന്റെ ഇലക്ഷന്‍ ഫണ്ട്‌റെയ്‌സിങ്‌ പരിപാടികൂടിയായിരുന്നു ഇത്‌. പങ്കെടുത്ത എല്ലാവരും കൈയ്യയച്ച്‌ അദ്ദേഹത്തിന്റെ ഇലക്ഷന്‍ ഫണ്ടിലേക്ക്‌ സംഭാവനകള്‍ നല്‍കി. തനിക്കു ലഭിച്ച സ്വീകരണത്തിന്‌ പോള്‍ വലോണ്‍ നന്ദി പറഞ്ഞു. ചടങ്ങില്‍ ലീലാ മാരേട്ടും മറ്റു നിരവധി പേരും പ്രസംഗിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.