You are Here : Home / USA News

പാടുന്നില്ല, ബ്രിട്ട്‌നി വെറുതേ ചുണ്ടനക്കി പറ്റിക്കുന്നു?

Text Size  

Story Dated: Tuesday, October 29, 2013 04:57 hrs UTC

പ്രശസ്‌ത ഹോളിവുഡ്‌ ഗായിക ബ്രിട്ട്‌നി സ്‌പിയേര്‍സ്‌ ഇപ്പോള്‍ ഷോകളില്‍ പാടുന്നില്ലെന്നും പകരം ചുണ്ടനക്കുക മാത്രമാണ്‌ ചെയ്യുന്നതെന്നും റിപ്പോര്‍ട്ട്‌. വാര്‍ത്ത പുറത്തായിരിക്കുന്നത്‌ ഹോളിവുഡില്‍ നിന്നാണ്‌. ബ്രിട്ട്‌നി പാടാതായിട്ട്‌ രണ്ടു വര്‍ഷമായെന്നും മുമ്പ്‌ റെക്കോര്‍ഡ്‌ ചെയ്‌തു വെച്ച പാട്ടുകള്‍ ഷോകളില്‍ കേള്‍ക്കുകയാണ്‌ ചെയ്യുന്നതെന്നും അഭ്യൂഹങ്ങള്‍ പറയുന്നു. ഇതിനായി വന്‍തുകയാണ്‌ അവര്‍ മുടക്കുന്നതെന്നും അഭ്യൂഹങ്ങള്‍ പറയുന്നു.

2009 ല്‍ പുറത്തിറങ്ങിയ ഒരു കോടിയിലധികം നിരീക്ഷണങ്ങളുള്ള വീഡിയോ പറയുന്നതും സ്‌പിയേര്‍സ്‌ പാടുന്നില്ലെന്നാണ്‌. ട്രാക്കിനൊപ്പം ബ്രിട്ട്‌നി ചുണ്ടനക്കുക മാത്രമാണ്‌ ചെയ്യുന്നതെന്നും അവര്‍ ആരോപിക്കുന്നു. എന്നാല്‍ ഇതു സംബന്ധിച്ച്‌ ചോദിക്കുന്നവര്‍ക്ക്‌ ബ്രിട്ട്‌നിയുമായി അടുത്ത വൃത്തങ്ങളില്‍ നിന്നു കിട്ടുന്ന വിവരം അവര്‍ക്ക്‌ നിലവില്‍ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നാണ്‌. ബ്രിട്ട്‌നി ലൈവായി പാടുക തന്നെയാണ്‌ ചെയ്യുന്നതെന്നും അവര്‍ പറയുന്നു. ലൈവ്‌ ബാന്‍ഡ്‌ മുമ്പ്‌ റെക്കോര്‍ഡ്‌ ചെയ്‌ത ബാന്‍ഡ്‌ ആണെന്നാണ്‌ അഭ്യൂഹങ്ങള്‍ പറയുന്നത്‌. ഇതാദ്യമായല്ല ബ്രിട്ട്‌നിയെക്കുറിച്ച്‌ ഇത്തരമൊരാരോപണം ഉയരുന്നത്‌. എന്നാല്‍ ബ്രിട്ട്‌നിയുടെ ഒരു പ്രതിനിധി അറിറിയിച്ചത്‌ ബ്രിട്ട്‌നി ഇപ്പോള്‍ ഒരു ഉച്ചാരണ പരിശീലനത്തിലാണ്‌. അവര്‍ വൈകാതെ പാടും എന്നാണ്‌. എന്തായാലും ബ്രിട്ട്‌നിയുടെ പാട്ടിനായി കാത്തിരിക്കുകയാണ്‌ ആരാധകലോകം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.