You are Here : Home / USA News

ശനിയാഴ്ച സാഹിത്യ സല്ലാപം കവി ചെറിയാന്‍ കെ. ചെറിയാനോടൊപ്പം

Text Size  

Story Dated: Friday, November 02, 2018 10:15 hrs UTC

ഡാലസ്: 2018 നവംബര്‍ മൂന്നാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിമുപ്പതാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം 86 – മത് ജന്മദിനം ആഘോഷിക്കുന്ന ‘മലയാളികളുടെ പ്രിയ കവി ചെറിയാന്‍ കെ. ചെറിയാനോടൊപ്പം’ ആയിരിക്കും. ഇന്ത്യയിലും വിദേശത്തും മലയാള സാഹിത്യ രംഗത്ത് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ. ചെറിയാന്‍ കെ. ചെറിയാന്‍റെ സംഭാവനകളെ മുന്‍നിര്‍ത്തി ഡോ. എന്‍. പി. ഷീല ആണ് ആശംസാ പ്രമേയം അവതരിപ്പിക്കുന്നത്. കവിയുമായി അടുത്ത അറിവും പരിചയവുമുള്ള അനേകം സുഹൃത്തുക്കള്‍ സല്ലാപത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതാണ്. കവിയെയും അദ്ദേഹത്തിന്‍റെ സാഹിത്യ സൃഷ്ടികളെയും കുറിച്ച് കൂടുതല്‍ അറിയുവാനും അദേഹത്തിന് ജന്മദിന ആശംസകള്‍ നേരുവാനും ഈ അവസരം വിനിയോഗിക്കാവുന്നതാണ്. അമേരിക്കന്‍ മലയാളികളുമായി ബന്ധപ്പെട്ട മറ്റു സാമൂഹിക സാഹിത്യ സാംസ്കാരിക ഭാഷാ വിഷയങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുവാന്‍ താത്പര്യമുള്ള സഹൃദയരായ എല്ലാ നല്ല ആളുകളെയും ഭാഷാസ്‌നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

 

2018 ഒക്ടോബര്‍ ആറാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിയിരുപത്തിയൊമ്പതാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘പൌരോഹിത്യാതിക്രമങ്ങള്‍’ എന്ന കാലിക പ്രാധാന്യമുള്ള വിഷയമാണ് ചര്‍ച്ച ചെയ്തത്. ഇന്ത്യയിലും വിദേശത്തും ശാസ്ത്രീയ കുറ്റാന്വേഷണരംഗത്തു തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ. ജോസഫ് പൊന്നോലി ആണ് വിഷയം അവതരിപ്പിച്ചത്. ഈ വിഷയവുമായി അടുത്ത അറിവും ബോധ്യവുമുള്ള അനേകം അനുഭവസ്ഥര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയുണ്ടായി. പുരോഹിതരെ അവരുടെ നിലയ്ക്ക് നിര്‍ത്തേണ്ടതിന്‍റെ ആവശ്യകത ഈ സല്ലാപത്തില്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. റവ. പ്രൊഫ. മാത്യു വാനിശ്ശേരി, ജോസ് മുണ്ടശ്ശേരി, സാമുവേല്‍ കൂടല്‍, ബാബുജി മാരാമണ്‍, ചാക്കോ കളരിക്കല്‍, മാറി ജോസ്, യു. എ. നസീര്‍, തോമസ് കൂവള്ളൂര്‍, രാജമ്മ തോമസ്, അബ്ദുല്‍ പുന്നയൂര്‍ക്കളം, മാത്യു നെല്ലിക്കുന്ന്, നൈനാന്‍ കൊടിയാറ്റ്, ഡോ. രാജന്‍ മര്‍ക്കോസ്, എ. കുര്യാക്കോസ്, ഡോ. എന്‍. പി. ഷീല, ഡോ. തെരേസ ആന്റണി, ത്രേസ്യാമ്മ നാടാവള്ളില്‍, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, സജി മാത്യു, ജേക്കബ് തോമസ്, ചാക്കോ ജോര്‍ജ്ജ്, അലക്‌സാണ്ടര്‍ വര്‍ഗീസ്, ജേക്കബ് സി. ജോണ്‍, ജോസഫ് മാത്യു, പി. പി. ചെറിയാന്‍, സി. ആന്‍ഡ്‌റൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവരും ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു. എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ പത്തു മുതല്‍ പന്ത്രണ്ട് വരെ (ഈസ്‌റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്. 18572320476 കോഡ് 365923 ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , internationalmalayalam@gmail.com എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395 / 4696203269 Join us on Facebook https://www.facebook.com/groups/142270399269590/ വാര്‍ത്ത അയച്ചത്: ജയിന്‍ മുണ്ടയ്ക്കല്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.