You are Here : Home / USA News

ഫിലഡല്‍ഫിയയിലെ ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം വര്‍ണാഭമായി

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Tuesday, September 25, 2018 01:31 hrs UTC

ഫിലഡല്‍ഫിയ: കേരളീയ ക്രൈസ്തവപൈതൃകവും, പാരമ്പര്യങ്ങളും അമേരിക്കയിലും അഭംഗുരം കാത്തുസൂക്ഷിക്കുന്ന വിശാലഫിലാഡല്‍ഫിയ റീജിയണിലെ സീറോ മലബാര്‍, സീറോ മലങ്കര, ക്‌നാനായ, ലത്തീന്‍ എന്നീ ഭാരതീയകത്തോലിക്കര്‍ ഒന്നുചേര്‍ന്ന് സെപ്റ്റംബര്‍ 15 ശനിയാഴ്ച്ച നടത്തിയ റൂബി ജൂബിലി ആന്റ് ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷങ്ങള്‍ വര്‍ണാഭമായിരുന്നു. ഒരേ വിശ്വാസം, പല പാരമ്പര്യങ്ങള്‍ എന്ന ആപ്തവാക്യത്തിലൂന്നി ഐ. എ. സി. എ. യുടെ റൂബി ജൂബിലി വര്‍ഷത്തില്‍ നടത്തപ്പെട്ട കാത്തലിക് ഹെറിറ്റേജ് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുത്തത് പേപ്പല്‍ നൂണ്‍ഷ്യോ (വത്തിക്കാന്‍ സ്ഥാനപതി) ആര്‍ച്ച് ബിഷപ് ക്രിസ്റ്റോഫ് പിയര്‍ ആയിരുന്നു. അദ്ദേഹത്തോടൊപ്പം ഫിലാഡല്‍ഫിയ ഓക്‌സിലറി ബിഷപ് അഭിവന്ദ്യ ജോണ്‍ മക്കിന്‍ടയര്‍, കോട്ടയം ആര്‍ച്ച്ബിഷപ് അഭിവന്ദ്യ മാര്‍ മാത| മൂലക്കാട്ട്, ചിക്കാഗോ സീറോമലബാര്‍ രൂപതാബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, അമേരിക്ക-കാനഡ സീറോ മലങ്കരസഭയുടെ ബിഷപ് ഫീലിപ്പോസ് മാര്‍ സ്റ്റെഫാനോസ് എന്നിവരും തിരുക്കര്‍മ്മങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുത്തു. സീറോമലബാര്‍ പള്ളിയില്‍ ശനിയാഴ്ച്ച മൂന്നരമണിക്ക് വിശിഷ്ടാതിഥികള്‍ക്കുളള സ്വീകരണഘോഷയാത്രക്ക് ആദ്യæര്‍ബാനസ്വീകരിച്ച കുട്ടികളും, താലപ്പൊലിയേന്തിയ വനിതകളും, വൈദിക സന്യസ്തരും, വിശ്വാസിസമൂഹവും പങ്കെടുത്തു. യുവജനങ്ങള്‍ നേതൃത്വം നല്‍കിയ ശിങ്കാരിമേളം, മുത്തുക്കുടകളുടെ അകമ്പടി എന്നിവ സ്വീകരണഘോഷ യാത്രക്ക് പ്രൗഡിയേകി. സ്വീകരണഘോഷയാത്രയെതുടര്‍ന്ന് പേപ്പല്‍ നൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് ക്രിസ്റ്റോഫ് പിയര്‍ മുഖ്യകാര്‍മ്മികനായുള്ള കൃതജ്ഞതാബലിയര്‍പ്പണം നടന്നു. നാലു വൈദിക ശ്രേഷ്ഠരും, വൈദികരും സഹകാര്‍മ്മികരായി. ദിവ്യബലിമദ്ധ്യേ അഭിവന്ദ്യ ക്രിസ്റ്റോഫ് പിയര്‍ നല്‍കിയ സന്ദേശത്തില്‍ നമ്മുടെ മഹത്തായ പൈതൃകം പ്രവാസിമണ്ണിലും കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ഹെറിറ്റേജ് ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ട പൊതുസമ്മേളനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 24 കുടുംബങ്ങള്‍çള്ള പേപ്പല്‍ ബ്ലസിംഗ്, ഇêപത്തിയഞ്ച്, നാന്ത്, അന്‍പത് എന്നീ മൈല്‍സ്റ്റോണ്‍ ജൂബിലികള്‍ ആഘോഷിക്കുന്ന ദമ്പതിമാര്‍çള്ള വിശേഷാശീര്‍വാദം, ഐ.എ.സി.എ. യുവജന വിഭാഗത്തിന്റെ ഉത്ഘാടനം എന്നിവ നടന്നു. ഫിലാഡല്‍ഫിയ അതിരൂപതയുടെ പാസ്ചറല്‍ കെയര്‍ ഫോര്‍ റഫ്യൂജീസ് ആന്റ് മൈഗ്രന്റ്‌സ് ഡയറക്ടര്‍ മാറ്റ് ഡേവീസും ആഘോഷപരിപാടികളില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി തോമസ്æട്ടി സൈമണ്‍, ജോയിന്റ് സെക്രട്ടറി മെര്‍ലിന്‍ അഗസ്റ്റിന്‍ എന്നിവര്‍ എം. സി മാരായി. ഫിലാഡല്‍ഫിയ സെ. ജോണ്‍ ന്യൂമാന്‍ ക്‌നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. റെന്നി കട്ടേല്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും, സെന്റ് ജൂഡ് സീറോ മലങ്കരപള്ളി വികാരി റവ. ഡോ. സജി മുക്കൂട്ട് വൈസ് ചെയര്‍മാനും, സീറോമലബാര്‍ പള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, ഇന്‍ഡ്യന്‍ ലാറ്റിന്‍ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ഷാജി സില്‍വ എന്നിവര്‍ ഡയറക്ടര്‍മാരുമായ ഐ. എ. സി. എ. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ചാര്‍ലി ചിറയത്ത് പ്രസിഡന്റ്, ഫിലിപ് ജോണ്‍ (ബിജു) വൈസ് പ്രസിഡന്റ്, തോമസ്കുട്ടി സൈമണ്‍ ജനറല്‍ സെക്രട്ടറി, മെര്‍ലിന്‍ അഗസ്റ്റിന്‍ ജോയിന്റ് സെക്രട്ടറി, സണ്ണി പടയാറ്റില്‍ ട്രഷറര്‍, സാമുവേല്‍ ചാക്കോ ജോയിന്റ് ട്രഷറര്‍, സബ്കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍സ് ആയ ജോസ് മാളേയ്ക്കല്‍, മെര്‍ലി പാലത്തിങ്കല്‍, ജോസഫ് മാണി, അനീഷ് ജയിംസ്, ജോര്‍ജ് നടവയല്‍, റോമിയോ ഡാല്ഫി, സേവ്യര്‍ മൂഴിക്കാട്ട്, ഫിലിപ് എടത്തില്‍, അലക്‌സ് ജോണ്‍, തോമസ് നെടുമാക്കല്‍, ജോസഫ് സക്കറിയാ, ജസ്റ്റിന്‍ തോമസ് എന്നിവര്‍ റൂബി ജൂബിലി, ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ എന്നീ സംയുകത ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഫോട്ടോ: എബിന്‍ സെബാസ്റ്റ്യന്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.