You are Here : Home / USA News

സര്‍ക്കാര്‍ ആനുകൂല്യം പറ്റിയാല്‍ ഇനി മുതല്‍ ഗ്രീന്‍കാര്‍ഡ് ലഭിക്കാന്‍ വിഷമമാകും

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Sunday, September 23, 2018 11:28 hrs UTC

സര്‍ക്കാര്‍ ആനുകൂല്യം വാങ്ങുന്നവര്‍ക്കും ഭാവിയില്‍ വാങ്ങാന്‍ സാധ്യതയുള്ളവര്‍ക്കും ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ സാധ്യത കുറയുമെന്ന ചട്ടം ഫെഡറല്‍ രജിസ്റ്ററില്‍ പ്രസിദ്ധീകരിച്ചു. 60 ദിവസത്തേക്കു എതിരഭിപ്രായങ്ങള്‍ നല്കാം. അവ പരിഗണിച്ച ശേഷം അന്തിമ ചട്ടം നടപ്പിലാക്കും. ഗ്രീന്‍ കാര്‍ഡ് കിട്ടുന്നതിനു മാത്രമാണു ഇപ്പോഴത്തെ ചട്ടം ബാധകമാകുക. പൗരത്വത്തിനു അപേക്ഷിക്കുന്നവര്‍ക്കും ഇതു ബാധകമാക്കുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും തല്കാലം അത് ഒഴിവാക്കി. ഇക്കാര്യം ട്രമ്പ് ഭരണമേറ്റെടുത്തപ്പോള്‍ മുതല്‍ ചര്‍ച്ചാവിഷയമായിരുന്നു. അതു സംബന്ധിച്ച ചര്‍ച്ച ശക്തിപ്പെട്ടതോടെ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ വാങ്ങുന്നത് പലരും നിര്‍ത്തലാക്കിയതായി ന്യൂയോര്‍ക്ക് ടൈംസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സര്‍ക്കാറിന്റെ പണ സഹായം, ഭക്ഷണത്തിനു സഹായം, സെക്ഷന്‍ 8ഹൗസിംഗ് സഹായം, മെഡി കെയര്‍ തുടങ്ങിയവ ഉപയോഗപ്പെടുത്തുന്നവര്‍ക്ക്ഗ്രീന്‍ കാര്‍ഡ് കിട്ടുക വിഷമകരമാവും.

എന്നാല്‍നിലവില്‍ ഗ്രീന്‍ കാര്‍ഡ് ഉള്ളവര്‍ക്ക്പ്രശ്‌നമുണ്ടാവില്ല. അമേരിക്കയില്‍ വരുന്നവരും ഇവിടെയുള്ളവര്‍ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് മാറ്റുമ്പോഴും അവര്‍ പൊതു ഖജനാവിന് ബാധ്യതയാവില്ല എന്നു ഉറപ്പുവരുത്തണമെന്ന നിലപാടിലാണു ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം ലാന്‍ഡ് സെക്യൂരിറ്റി മുന്നോട്ടു പോകുന്നത്. സര്‍ക്കാര്‍ സഹായം വാങ്ങണോ അതോ ഗ്രീന്‍ കാര്‍ഡ് വേണൊ എന്ന് തീരുമാനിക്കേണ്ട അവസ്ഥയിലാണു നിരവധി പേര്‍. പാവങ്ങളെയാണു ഈ നിയമം ഏറ്റവും കൂടുതല്‍ ബാധിക്കുക. മെഡിക്കെയര്‍ പാര്‍ട്ട്-ഡി പ്രകരം മരുന്നിനു സഹായം കിട്ടുന്ന പ്രായമുള്ളവര്‍ക്കും നിയമം പ്രതികൂലമാണ്. കാന്‍സര്‍, ഹ്രുദ്രോഗം തുടങ്ങി അസുഖമുള്ളവര്‍ക്ക് വിലകൂടിയ മരുന്നും ചികിത്സയുംസ്വന്തമായിചെയ്യാന്‍ കഴിവോ ഇന്‍ഷുറന്‍സോ ഇല്ലെങ്കിലും ഗ്രീന്‍ കാര്‍ഡ്കിട്ടില്ല. പുതിയ നിയമം പ്രതിവര്‍ഷം 382,000 പേരെ ബാധിക്കുമെന്നു അധിക്രുതര്‍ പറയുന്നു. അതിനു പുറമെ, തങ്ങള്‍ പബ്ലിക്ക് ചാര്‍ജ് (സര്‍ക്കാര്‍ സഹായം പറ്റുക) ആവില്ലെന്നു തെളിയിക്കാന്‍ അപേക്ഷകര്‍ കൂടുതല്‍ പണം ചെലവിടേണ്ടിയും വരും. പബ്ലിക്ക് ചാര്‍ജ് ആവില്ലെന്നതിനു 10,000 ഡോളറോ മുകളിലോ അട്ച്ച് ബോണ്ട് വാങ്ങുന്ന സമ്പ്രദായവും വന്നേക്കും. എന്തായാലും ഇമ്മിഗ്രേഷന്‍ അധിക്രുതര്‍ക്ക് ഒരാള്‍ പബ്ലിക്ക് ചാര്‍ജ് ആകുമോ എന്നു തീരുമാനിക്കാം.

 

എല്ലാ കാര്യങ്ങളും കണക്കിലെടൂത്തായിരിക്കും തീരുമാനമെടുക്കുകയെന്നു നിയമത്തില്‍ പറയുന്നു. ഇവിടെ ജനിച്ച കുട്ടിക്ക് ആനുകൂല്യം വാങ്ങിയിട്ടുണ്ടെങ്കില്‍ അത് പ്രശ്‌നമാവില്ല. ഗ്രീന്‍ കാര്‍ഡിനു അപേക്ഷിക്കുന്നവര്‍ സര്‍ക്കാറിനു ബാധ്യത ആവില്ല എന്നു ഉറപ്പു വരുത്തണമെന്ന നിയമം പണ്ടു മുതലേ ഉണ്ട്. എന്നാല്‍ ഫുഡ് സ്റ്റാമ്പ് തുടങ്ങിയ സഹായങ്ങള്‍ മേടിച്ചത് പ്രശ്‌നമായി നേരത്തെ കണ്ടിരുന്നില്ല. എന്തായാലും ഇനി മുതല്‍ അതൊരു നെഗറ്റിവ് ഘടകം ആയി കണക്കിലെടുക്കും അമേരിക്കയിലേക്കു കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇവിടെ ഇപ്പോള്‍ നിയമ പ്രകാരം കഴിയുന്നവര്‍ക്കും ഈ നിയമങ്ങള്‍ ബാധകമാകും. ഗ്രീന്‍ കാര്‍ഡിനു അപേക്ഷിക്കുന്നയാളുടെ പ്രായം, ആരോഗ്യം, ജോലി ചെയ്യാനുള്ള കഴിവ്, സാമ്പത്തിക സ്ഥിതി എന്നിവ കൂടി പരിഗണിക്കാനുംനിര്‍ദേശം നല്‍കിയേക്കും. സ്‌കൂളില്‍ നിന്നു സൗജന്യ ഉച്ചഭക്ഷണം കഴിച്ചതോ, പബ്ലിക് സ്‌കൂളില്‍ പഠിച്ചതോ, കുത്തിവെയ്പുകള്‍ നടത്തിയതോ ഒന്നും 'പബ്ലിക് ചാര്‍ജ്' ആയി കണക്കിലെടുക്കില്ല. ഫെഡറല്‍ സ്റ്റുഡന്റ്‌സ് ലോണ്‍ എടുത്തതും മറ്റും അയോഗ്യതയ്ക്ക് കാരണമാകുമോ എന്നു വ്യക്തമല്ല. കരട് രേഖ ചോര്‍ന്നത് മാര്‍ച്ചില്‍ ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ചിരുന്നു. പല കുടിയേറ്റക്കാരും അതോടെ ആനുകൂല്യം ലഭിക്കുന്നത് നിര്‍ത്തിയെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഇങ്ങനെ ഫുഡ് സ്റ്റാമ്പ്, ഹെല്ത്ത് കെയര്‍ തുടങ്ങിയവ ഒഴിവാക്കുന്നത് പലര്‍ക്കും വലിയ വിഷമത സൃഷ്ടിക്കുന്നു. ഇടക്കാല തെരെഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് പുതിയ നിയമം നടപ്പാക്കുന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ സഹായിക്കുമെന്ന് ഒരു വിഭാഗം കരുതുന്നു. കുടിയേറ്റക്കാര്‍ക്കെതിരായ നടപടിയെ റിപ്പബ്ലിക്കന്‍ വോട്ടര്‍മാര്‍ പിന്തൂണക്കുമെന്നു പൊതുവെ കരുതപ്പെടുന്നു. അഭയാര്‍ഥികള്‍, പ്രക്രുതി ദുരന്തം നേരീടുന്നവര്‍ തുടങ്ങിയവരെ ഈ ചട്ടങ്ങളില്‍ നിന്ന് ഒഴിവാക്കി. മിലിട്ടറിയില്‍ സേവനമനുഷ്ടിക്കുന്നവര്‍ക്ക് ഇത് ബാധകമാവില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.