You are Here : Home / USA News

ഒക്കലഹോമയില്‍ കനകാംബരങ്ങള്‍ വാടി

Text Size  

Story Dated: Monday, October 21, 2013 08:41 hrs UTC

ശങ്കരന്‍കുട്ടി, ഒക്കലഹോമ കരിമുകില്‍ കാട്ടിലെ രജനി തന്‍ വീട്ടിലെ കനകാംബരങ്ങള്‍ വാടി കടത്തു വള്ളം യാത്രയായി ഒരു പക്ഷെ പ്രതിഭാധനനായ രാഘവന്‍ മാസ്റ്ററുടെ വിയോഗം കൊണ്ടായിരിക്കും. എന്നിരുന്നാലും, മാനത്തെക്കായലില്‍ ആ സ്വര്‍ഗ്ഗത്തില്‍ രാഘവന്‍ മാസ്റ്റര്‍ ഒരു നീലകുയില്‍ നാദവുമായി മലയാളി മനസ്സുകളില്‍ ഒരു ശ്യാമസുന്ദരപുഷ്പംപോലെ നിറഞ്ഞുനില്‍ക്കുകയാണ്. ആ സംഗീത സാമ്രാട്ടിന് ഒക്കലഹോമ ഹിന്ദു മിഷന്റെ "അശ്രുപുഷ്പാജ്ഞലികള്‍". കായലരികത്ത് വലയെറിഞ്ഞപ്പോള്‍ വളകിലുക്കിയ സുന്ദരിയേയും നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴി ഇടങ്ങഴി മണ്ണുണ്ട് എന്ന് ഓര്‍ക്കുകയും അല്ലെങ്കില്‍ ഓര്‍മ്മിപ്പിക്കുകയും, മനുഷ്യ പുത്രന് തലചായ്ക്കാന്‍ മണ്ണിലിടമില്ലെന്നും, എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് കല്ലാണ് കല്‍ബിലെന്ന് എന്ന് പാടിയും 65 സിനിമകളിലൂടെ 405 സിനിമാഗാനങ്ങള്‍ക്ക് ഈണം പകര്‍ന്ന് നാഴൂരിപാലുകൊണ്ട് നാടാകെകല്ല്യാണം എന്നു പാടിയതുപോലെ ലോകം മുഴുവനും മലയാളികള്‍ക്ക് അവരുടെ മനസ്സുകളില്‍ ചിരപ്രതിഷ്ഠ നടത്തിയ കുറെ നല്ല ചലചിത്ര നാടക ഗാനങ്ങള്‍ നല്‍കിയ ആ മാഹാനുഭാവന് ഒക്കലഹോമ ഹിന്ദുമിഷന്റെ സ്‌നേഹ സമ്പന്നമായ കണ്ണുനീരില്‍ കുതിര്‍ന്ന ആദരാജ്ഞലികള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.