You are Here : Home / USA News

ജര്‍മന്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ 30 മിനിറ്റ് ഫ്രീ ഇന്റര്‍നെറ്റ് സര്‍വീസ്

Text Size  

Story Dated: Sunday, October 20, 2013 10:34 hrs UTC

ജോര്‍ജ് ജോണ്‍


ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ പ്രധാനപ്പെട്ട എല്ലാ റെയില്‍വേ സ്‌റ്റേഷനുകളിലും 30 മിനിറ്റ് ഫ്രീ ആയി ഇന്റര്‍നെറ്റ് ഉപയോഗിക്കാം. ജര്‍മന്‍ റെയില്‍വേയും ടെലികോമും സഹകരിച്ച് നടപ്പാക്കിയതാണ് ഈ ഫ്രീ ഇന്റര്‍നെറ്റ് സര്‍വീസ്. പ്രധാന റെയില്‍വേ സ്‌റ്റേഷനുകളിലെ പാസഞ്ചര്‍ വെയിറ്റിംഗ് ഏരിയായില്‍ ടെലികോമിന്റെ 'വിലാന്‍ സ്‌പോട്ട്' (വയര്‍ലസ് നെറ്റ്‌വെര്‍ക് ഏരിയ) എന്ന് എഴുതി വച്ചിട്ടുള്ള സ്ഥലത്താണ് ഈ ഫ്രീ ഇന്റര്‍നെറ്റ് സര്‍വീസ് ലഭിക്കുന്നത്.

ഇവിടെ വന്ന് തങ്ങളുടെ ലാപ്‌ടോപ് അല്ലെങ്കില്‍ ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ടെലികോം വയര്‍ലസ് നെറ്റ്‌വെര്‍ക് തിരഞ്ഞെടുത്ത് ഇന്റര്‍നെറ്റ് സര്‍വീസും, മൊബൈല്‍ ഫോണില്‍ എസ്.എം.എസ്. ഉം 30 മിനിറ്റ് ഫ്രീ ആയി ഉപയോഗിക്കാം. ഇപ്പോള്‍ പ്രധാന എല്ലാ റെയില്‍വേ സ്‌റ്റേഷനുകളില്‍ മാത്രമുള്ള ഈ സര്‍വീസ് 2014 ആദ്യവാരത്തോടെ ജര്‍മനി മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് ജര്‍മന്‍ റെയില്‍വേ പാസഞ്ചര്‍ സര്‍വീസ് വക്താവ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.