You are Here : Home / USA News

ഫ്രണ്ട്‌സ് ഓഫ് ഡാളസ് ഓണം ആഘോഷിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, September 28, 2013 07:00 hrs EDT

മസ്‌കിറ്റ് : ഫ്രണ്ട്‌സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീമിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം വിവിധ പരിപാടികളോടെ സെപ്റ്റംബര്‍ 15ന് ബല്‍റ്റ് ലൈനിലുള്ള ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററില്‍ വെച്ച് നടത്തപ്പെട്ടു. 2005 ല്‍ രൂപീകൃതമായ ഡാളസ് ക്രിക്കറ്റ് ക്ലബില്‍ അംഗങ്ങളായവര്‍ കേരള വേഷവിധാനങ്ങള്‍ അണിഞ്ഞ് പങ്കെടുത്തത് പുതുമയാര്‍ന്ന അനുഭവമായിരുന്നു. ടീമംഗങ്ങള്‍ കുടുംബാംഗങ്ങളോട് ഒത്തുചേര്‍ന്ന് കൈകൊട്ടികളി, ഓണപ്പാട്ട്, വള്ളംകളി, കമ്പവലി തുടങ്ങിയ പരിപാടികള്‍ അവതരിപ്പിച്ചു. ഫ്രണ്ട്‌സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബു പി. സൈമണ്‍, ബിജു തോമസ് ബിനോയ് ശാമുവേല്‍, ഷിബു ജോര്‍ജ്ജ് തുടങ്ങിയവര്‍ ഓണാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. വാഴയിലയില്‍ ഓണവിഭവങ്ങള്‍ അടങ്ങിയ ഓണസദ്യയും ആസ്വദിച്ചാണ് ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More