You are Here : Home / USA News

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വാഴ്‌ത്തപ്പെട്ട ഏവുപ്രാസിയമ്മയുടെ തിരുനാള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, September 28, 2013 06:50 hrs EDT

ഷിക്കാഗോ: ബല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രലില്‍ വാഴ്‌ത്തപ്പെട്ട ഏവുപ്രാസിയമ്മയുടെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. സെപ്‌റ്റംബര്‍ 22-ന്‌ ഞായറാഴ്‌ച രാവിലെ 11 മണിക്ക്‌ കത്തീഡ്രല്‍ ദേവാലയത്തില്‍ നടത്തപ്പെട്ട ആഘോഷമായ ദിവ്യബലിയില്‍ അഭിവന്ദ്യ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ മുഖ്യകാര്‍മികത്വം വഹിക്കുകയും തിരുനാള്‍ സന്ദേശം നല്‍കുകയും ചെയ്‌തു. മണിക്കൂറുകള്‍ വിശുദ്ധ കുര്‍ബാനയുടെ മുന്നില്‍ പ്രാര്‍ത്ഥനാനിരതയായി കഴിഞ്ഞിരുന്ന ഏവുപ്രാസിയമ്മയുടെ അചഞ്ചലമായ ദൈവസ്‌നേഹവും, പാവപ്പെട്ടവരോടുള്ള കരുണാപരവുമായ സമീപനവും എല്ലാം അഭിവന്ദ്യ പിതാവ്‌ തന്റെ തിരുന്നാള്‍ സന്ദേശത്തില്‍ അനുസ്‌മരിച്ചു. ലദീഞ്ഞിനുശേഷം ഏവുപ്രാസിയമ്മയുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ട്‌ പ്രദക്ഷിണവും തുടര്‍ന്ന്‌ നേര്‍ച്ച കാഴ്‌ച സമര്‍പ്പണത്തോടെ തിരുനാള്‍ സമാപിച്ചു.

 

കത്തീഡ്രല്‍ ഗായകസംഘം ആലപിച്ച ശ്രുതിമധുരമായ ഗാനങ്ങള്‍ തിരുകര്‍മ്മങ്ങള്‍ ഭക്തിസാന്ദ്രമാക്കി. റോയി ചാവടിയിലും കുടുംബാംഗങ്ങളുമാണ്‌ തിരുനാള്‍ ഏറ്റുകഴിച്ചത്‌. അസിസ്റ്റന്റ്‌ വികാരി ഫാ. റോയി മൂലേച്ചാലില്‍ തിരുനാളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞു. കൈക്കാരന്മാരായ സിറിയക്‌ തട്ടാരേട്ട്‌, മനീഷ്‌ ജോസഫ്‌, ഇമ്മാനുവേല്‍ കുര്യന്‍ മേലേക്കുടിയില്‍, ജോണ്‍ കൂള, ലിറ്റര്‍ജി കോര്‍ഡിനേറ്റേഴ്‌സായ ജോണ്‍ വര്‍ഗീസ്‌ തയ്യില്‍പീഡിക, ജോസ്‌ കടവില്‍, ചെറിയാന്‍ കിഴക്കേഭാഗം, ലാലിച്ചന്‍ ആലുംപറമ്പില്‍ എന്നിവര്‍ തിരുനാളിന്‌ നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More