You are Here : Home / USA News

ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയില്‍ വൈദീക സമ്മേളനം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, September 22, 2013 05:12 hrs EDT

ഷിക്കാഗോ: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന ബഹുമാനപ്പെട്ട വൈദീകരുടെ സമ്മേളനം 2013 സെപ്‌റ്റംബര്‍ 23 മുതല്‍ 26 വരെ തീയതികളില്‍ ഷിക്കാഗോ ടെക്‌നി ടവേഴ്‌സ്‌ കോണ്‍ഫറന്‍സ്‌ സെന്ററില്‍ വെച്ച്‌ നടത്തപ്പെടും. 23-ന്‌ തിങ്കളാഴ്‌ച വൈകുന്നേരം 6 മണിക്ക്‌ ആരംഭിക്കുന്ന പ്രസ്‌തുത സമ്മേളനം രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ ഉദ്‌ഘാടനം ചെയ്യും. രുപതാംഗങ്ങളുടെ വിശ്വാസപരിശീലനം എങ്ങനെ കാര്യക്ഷമമായി നടത്താനാകും എന്നതിനെ സംബന്ധിച്ചുള്ള കാര്യങ്ങളാണ്‌ ഈ വൈദീക സമ്മേളനത്തിന്റെ മുഖ്യ ചര്‍ച്ചാവിഷയം. സീറോ മലബാര്‍ മതബോധന കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജോര്‍ജ്‌ ദാനവേലില്‍ വിഷയാവതരണം നടത്തും. 45 വൈദീകര്‍ പങ്കെടുക്കുന്ന സമ്മേളനം 26-ന്‌ വ്യാഴാഴ്‌ച ഉച്ചയോടെ അവസാനിക്കുമെന്ന്‌ രൂപതാ ചാന്‍സലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More