You are Here : Home / USA News

ഇന്ത്യ പ്രസ് ക്ലബ് ദേശീയ കോണ്‍ഫ്രന്‍സിനു ചിക്കാഗോയില്‍ കിക്കോഫ്

Text Size  

ജോസ്‌ കണിയാലി

kaniyaly@sbcglobal.net

Story Dated: Thursday, September 19, 2013 09:52 hrs EDT

നവംബര്‍ 1,2,3 തിയതികളില്‍ ന്യൂജേഴ്‌സിയില്‍ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അഞ്ചാമത് ദേശീയ കോണ്‍ഫ്രന്‍സിനു മുന്നോടിയായി ചിക്കാഗോ റീജിയന്‍ കിക്കോഫ് നടന്നു. ബോബി ചെമ്മണ്ണൂരില്‍ നിന്നും ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിച്ചുകൊണ്ട് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്ത്യാ പ്രസ് ക്ലബ് ചിക്കാഗോ പ്രസിഡന്റ് ജോസ് കണിയാലി അതിഥികളെ പരിചയപ്പെടുത്തി.മുന്‍ മന്ത്രി പന്തളം സുധാകരന്‍, ജോസി സെബാസ്റ്റ്യന്‍,ചിക്കാഗോ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ആസഫ് സയിദ്, ഇന്ത്യാ പ്രസ് ക്ലബ് ചിക്കാഗോ വൈസ് പ്രസിഡന്റ് ജോയിച്ചന്‍ പുതുകുളം,സെക്രട്ടറി ബിജു സക്കറിയ, ട്രഷറര്‍ ബിജു കിഴക്കേക്കൂറ്റ്, ബോര്‍ഡ് മെമ്പര്‍ വര്‍ഗീസ് പാലമലയില്‍, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യയിലെയും അമേരിക്കയിലെയും മുന്‍നിര മാധ്യമപ്രവര്‍ത്തകര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നുണ്ട്. മലയാള മനോരമ അസോഷിയേറ്റ് എഡിറ്റര്‍ ജോസ് പനച്ചിപ്പുറം. ആര്‍.ശ്രീകണ്ഠന്‍നായര്‍, പൈനീയര്‍ ദല്‍ഹി കറസ്‌പോണ്ടന്റ് ജെ.ഗോപീകൃഷ്ണന്‍എന്നിവരും രാഷ്ട്രീയസാമൂഹിക രംഗത്തെ പ്രമുഖരും കണ്‍വന്‍ഷനില്‍ പങ്കെടുക്കും. കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ എത്രയും വേഗം സോമര്‍സെറ്റിലുള്ള ഹോളിഡെ ഇന്നില്‍ മുറികള്‍ ബുക്ക് ചെയ്യണം. 21നു ന്യൂജേഴ്‌സിയില്‍ നടക്കുന്ന കിക്കോഫ് ബര്‍ഗര്‍ഫീല്‍ഡിലുള്ള ടെസ്റ്റ് ഓഫ് ഇന്ത്യ റെസ്‌റ്റോറന്റില്‍ വൈകിട്ട് നാലുമണിക്ക് പ്രശസ്ത സിനിമാ സംവിധായകന്‍ ബ്ലസ്സി നിര്‍വഹിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More