You are Here : Home / USA News

രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ഷിക്കാഗോയില്‍ സ്വീകരണം നല്‍കി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, September 19, 2013 10:34 hrs UTC

ഷിക്കാഗോ: അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഷിക്കാഗോയിലെത്തിയ കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, മുന്‍ മന്ത്രി പന്തളം സുധാകരന്‍, കെ.പി.സി.സി സെക്രട്ടറി ജോസി സെബാസ്റ്റ്യന്‍ എന്നിവര്‍ക്ക്‌ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ മിഡ്‌വെസ്റ്റ്‌ റീജിയന്‍ മൗണ്ട്‌ പ്രോസ്‌പെക്‌ടസിലുള്ള കണ്‍ട്രി ഇന്നില്‍ വെച്ച്‌ ഉജ്വല സ്വീകരണം നല്‍കി. തദവസരത്തില്‍ സീലിയ പാലമലയില്‍ രമേശ്‌ ചെന്നിത്തലയ്‌ക്കും, നിതിന്‍ സതീശ്‌ പന്തളം സുധാകരനും, മല്ല ബെന്നി ജോസി സെബാസ്റ്റ്യനും ബൊക്കെ നല്‍കി. പ്രസിഡന്റ്‌ തോമസ്‌ മാത്യു യോഗത്തില്‍ അദ്ധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി വര്‍ഗീസ്‌ പാലമലയില്‍ സന്നിഹിതരായിരുന്ന ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. കേരളത്തിലെ ബന്ദും ഹര്‍ത്താലും ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, കേരളത്തില്‍ പുതുതായി കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തിയ `വിസ ഓണ്‍ അറൈവല്‍' ഗ്രൂപ്പില്‍ അമേരിക്കയെക്കൂടി ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വര്‍ഗീസ്‌ തന്റെ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. ഇന്ത്യന്‍ മതേതരത്വം കാത്തുസൂക്ഷിച്ചുകൊണ്ട്‌ ഇന്ത്യയെ ഒറ്റക്കെട്ടായി നയിക്കുവാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയുകയുള്ളുവെന്നും അതിനാല്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ നയിക്കുന്ന ഒരു മന്ത്രിസഭ ഇന്ത്യയില്‍ അധികാരത്തില്‍ വരേണ്ടത്‌ ആവശ്യമാണെന്ന്‌ രമേശ്‌ ചെന്നിത്തല തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. തുടര്‍ന്ന്‌ തോമസ്‌ മാത്യു, പന്തളം സുധാകരന്‍, ജോസി സെബാസ്റ്റ്യന്‍, സതീശന്‍ നായര്‍, തമ്പി മാത്യു, ജോഷി വള്ളിക്കളം. ലെജി പട്ടരുമഠത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. ബാബു മാത്യു, സജി തോമസ്‌, റിന്‍സി കുര്യന്‍, ജയിംസ്‌ കട്ടപ്പുറം, ചന്ദ്രന്‍പിള്ള, ബിജു തോമസ്‌ എന്നിവര്‍ സ്വീകരണത്തിന്‌ നേതൃത്വം നല്‍കി. കൂടാതെ ഷൈന്‍ ജോര്‍ജ്‌, ഷാജി ഹരിപ്പാട്‌, ജോസഫ്‌ നാഴിയംപാറ, ജയിംസുകുട്ടി, പി.കെ. നടരാജന്‍, ഈശോ കുര്യന്‍, തോമസ്‌ ദേവസി, ജിതേന്ദ്ര കൈമള്‍, സെബാസ്റ്റ്യന്‍ ഇമ്മാനുവേല്‍, അജയന്‍ കുഴിമറ്റം, ബേസില്‍ പെരേര, രന്‍ജി തോമസ്‌, പ്രവീണ്‍ തോമസ്‌, ബെന്നി തോമസ്‌, റ്റോബിന്‍ മാത്യു, ജോസ്‌ ജോര്‍ജ്‌, കുര്യാക്കോസ്‌ ചാക്കോ, ഏബ്രഹാം കുരുവിള എന്നിവരും യോഗത്തില്‍ സന്നിഹിതരായിരുന്നു. ജെസി റിന്‍സി യോഗത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. അഗസ്റ്റിന്‍ കരിംകുറ്റിയില്‍ യോഗത്തിന്റെ എം.സിയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.