You are Here : Home / USA News

കലാവിയന്നയുടെ ഓണാഘോഷം 22ന്

Text Size  

Story Dated: Tuesday, September 17, 2013 10:12 hrs UTC

ജോബി ആന്റണി
 
വിയന്ന: കേരളിയ രുചികളുടെ ഓണകാഴ്ച ഒരുക്കി വിയന്നയിലെ മള്‍ട്ടി കള്‍ച്ചറല്‍ സംഘടനയായ കലാവിയന്നയുടെ ഓണാഘോഷം സെപ്തംബര്‍ 22ന് നടക്കും. ദക്ഷിണേന്ത്യന്‍ വെജ്‌റ്റേറിയന്‍ ഫുഡ് ഫെസ്റ്റിവലായി ആഘോഷിക്കുന്ന ഓണസദ്യയില്‍ ഇരുപതില്‍ പരം തനി നാടന്‍ വിഭവങ്ങള്‍ ഉണ്ടാകും.

ഓസ്ട്രിയക്കാരുള്‍പ്പെടെ വിയന്നയില്‍ വിവിധ സംസ്‌കാരങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് കൂടി ആസ്വദിക്കാനാവുന്ന വിധത്തിലാണ് ഓണസദ്യയും കലാവിരുന്നും സജ്ജമാക്കിയിരിക്കുന്നതെന്ന് സംഘടനയുടെ പ്രസിഡന്റ് പ്രിന്‍സ് പള്ളിക്കുന്നേല്‍ പറഞ്ഞു. പൂക്കളമൊരുക്കല്‍, കേരളിയ നൃത്തം എന്നിവയും കുട്ടികളുടെ കലാപരിപാടികളും ഓണത്തെ ഓര്‍മ്മിപ്പിക്കുന്ന കളികളും പരിപാടിയിലെ പ്രത്യേക ആകര്‍ഷണമായിരിക്കും.

പതിനഞ്ചാമത്തെ ജില്ലയിലെ ഓവര്‍സീസ് സ്ട്രാസെ 2സിയിലെ ഫാര്‍സാല്‍ അക്കോണ്‍ പ്ലാറ്റ്‌സില്‍ ഉച്ചയ്ക്ക് 12.30ന് ആഘോഷങ്ങള്‍ സദ്യോട് കൂടി ആരംഭിക്കും. മുന്‍കൂട്ടി സീറ്റുകള്‍ ബുക്ക് ചെയ്യുന്നതിന്: 066430 20639, 069910 659348

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.