You are Here : Home / USA News

സംഗീതത്തിന്റെ പെരുമഴയുമായി ശ്രീക്കുട്ടനും ചിത്ര ചേച്ചിയും ന്യുജേഴ്സിയില്‍

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Sunday, September 01, 2013 02:53 hrs EDT

അനിയന്‍ ജോര്‍ജ്ജ്

 

മലയാള സംഗീതലോകത്ത് മുപ്പതു സംവത്സരങ്ങള്‍ പിന്നിട്ട മലയാളത്തിന്റെ എക്കാലത്തെയും ഇഷ്ടഗായകരായ എം.ജി. ശ്രീകുമാറും കെ.എസ്. ചിത്രയും ഇരുപതോളം സംഘാംഗങ്ങളും വടക്കേ അമേരിക്കയിലെ പത്തോളം സ്റ്റേജുകളില്‍ ഒരേ സ്വരത്തിലൂടെ പ്രവാസികളുടെ മനം കവര്‍ന്ന് ജൈത്രയാത്ര തുടരുുന്നു. അമേരിക്കയിലെ പ്രമുഖ നഗരങ്ങളില്‍ നിറഞ്ഞുകവിഞ്ഞ സദസ്സുകളില്‍ നിലയ്ക്കാത്ത കൈയടികള്‍ ഏറ്റുവാങ്ങി അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ, സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍, സൂര്യനായി തഴകിയുറക്കമുണര്‍ത്തുമെന്‍ അച്ഛനെയൊണിനിക്കിഷ്ടം, രാജഹംസമേ ,മഴവില് കുടിലില്‍ സ്ഹേദൂതുമായ് വരുമോ... തുടങ്ങി മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് പാട്ടുകള്‍ ഈ ഗായകജോടികള്‍ ആലപിക്കുമ്പോള്‍ സംഗീതത്തിന്റെ മാസ്മരികലോകത്തേക്ക് സംഗീതപ്രേമികളെ കൂട്ടിക്കൊണ്ട് പോകുകയാണ്. നമ്മുടെയെല്ലാ ജീവിതകാലത്ത് ഓര്‍ത്തിരിക്കാവുന്ന അനര്‍ഘ നിമിഷങ്ങളാണ് ശ്രീക്കുട്ടുനു ചിത്രചേച്ചിയും പ്രവാസികള്‍ക്കായി സമര്‍പ്പിക്കുന്നത്. കൂടാതെ ഇരുപതോളം കലാകാരന്മാര്‍ വിവിധതരം സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ ഒരുക്കുന്ന ലൈവ് ഓര്‍ക്കസ്ട്ര ഒരിക്കലും മറക്കാനാവാത്ത ഒരുനുഭവമാണ്. ഒട്ടേറെ, സംസ്ഥാന അവാര്‍ഡുകളും ദേശീയ അവാര്‍ഡുകളും തേടിയെത്തിയ ഈ അനുഗൃഹീത ഗായകരുടെ ഒരേ സ്വരം എന്ന സംഗീതത്തിന്റെ സായംസ്ധ്യ ഇഷ്ടപ്പെട്ടാല്‍ തീര്‍ച്ചയായും ജീവിതത്തിലെ ഒരു വലിയ അനുഭവമായിരിക്കു. ന്യുജേഴ്സിയിലെ എല്ലാ മലയാളികള്‍ക്കും സംഗീത വിരുന്നൊരുക്കി ഇന്റര്‍നാഷണല്‍ ഇവന്റ്സ് മിതമായ നിരക്കിലാണ് ടിക്കറ്റുകള്‍ വിതരണം ചെയ്യുന്നത്.

 

 

Place : Felician College NJ

Date : September 8, Sunday

Tickets : Shawn 908 403 3273

Reji : 973 868 5648

Prakash : 732 857 1897

http://www.iena.us/

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More