You are Here : Home / USA News

ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ എട്ടുനോമ്പ് തിരുനാള്‍ മഹാമഹം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, August 31, 2013 07:10 hrs EDT

ഷിക്കാഗോ: ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലിനോട് അനുബന്ധമായി പണിതീര്‍ത്തിരിക്കുന്ന അതിമനോഹരമായ ഗ്രോട്ടോയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാള്‍ സെപ്തംബര്‍ ഒന്നാം തീയതി മുതല്‍ എട്ടാം തീയതിവരെയുള്ള ദിവസങ്ങളില്‍ സാഘോഷം കൊണ്ടാടുന്നു. പൗരസ്ത്യ സഭാ പാരമ്പര്യങ്ങളില്‍ എട്ടുനോമ്പ് ആഘോഷിച്ചുവരുന്ന മാതാവിന്റെ ജനന തിരുനാള്‍ ക്രൈസ്തവ വിശ്വാസ സംഹിതയുടെ ഓര്‍മ്മപുതുക്കല്‍ കൂടിയാണ്. പരിശുദ്ധ അമ്മയെപോലെ വിശ്വാസത്തിന്റെ മാതൃകയായിത്തീരാനും ദൈവകൃപയാല്‍ നിറയുവാനും ഈ തിരുനാള്‍ നമുക്ക് അവസരമൊരുക്കുന്നു. ഭക്തിസാന്ദ്രമായ വിശുദ്ധ ബലിയര്‍പ്പണം, ആത്മീയത നിറഞ്ഞ പ്രഭാഷണങ്ങള്‍, പ്രാര്‍ഥനാനിര്‍ഭരമായ തിരിപ്രദക്ഷിണം, സ്‌േനഹവിരുന്ന് എന്നിവ തിരുനാളിന്റെ പ്രത്യേകതകളാണ്. ഈ തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹീതരാകുവാന്‍ നിങ്ങള്‍ എല്ലാവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More