You are Here : Home / USA News

തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ 96 കാരന്‍ മരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, August 31, 2013 10:34 hrs EDT

കാറ്റി ( ടെക്സാസ് ) :- തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ പരുക്കേല്‍ക്കുന്ന സംഭവം സാധാരണയാണ് എന്നാല്‍ കൊല്ലപ്പെടുന്ന വ്യക്തിയുടെ ശരീരഭാഗങ്ങള്‍ നായ്ക്കള്‍ ഭക്ഷിക്കുന്ന സംഭവം വിരളമാണ്. ഇത്തരത്തിലുള്ള ദാരുണ സംഭവം ഇന്ന് ടെക്സാസില്‍ നിന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.പൗരന് പരമാവധി സം‌രക്ഷണം നല്‍കുന്ന അമേരിക്കയിലും കേരളത്തിലും തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ആരും സുരക്ഷിതരല്ല എന്നു വ്യക്തമാക്കുന്നതായിരുന്നു ഈ സംഭവം. മേപ്പിള്‍പുഡ് ഡ്രൈവ് 22300 ബ്ലോക്കില്‍ കഴിഞ്ഞ 20 വര്‍ഷമായി താമസിച്ചിരുന്ന 96 കാരനായ വൃ‌ദ്ധനെ വീടിനു പുറകില്‍ ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.പോലീസ് സ്ഥലത്തെത്തുമ്പോള്‍ ഒരു കാല്‍ പൂര്‍ണമായും നഷ്ടപ്പെട്ട് രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു.സമീപത്ത് നിന്നും 2 തെരുവ്നായ്ക്കളെ പോലീസ് പിടികൂടി.ഹാരിസ് കൗണ്ടി പോലീസ് ഒഫീസറാണ് ഈ വിവരം ഇന്ന് വാര്‍ത്താ മാധ്യമങ്ങള്‍ക്ക് നല്‍കിയത്. വാന്‍ കാമ്പസ് എന്ന വൃദ്ധന്റെ മരണ കാരണം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ കണ്ടെത്താനാകൂ എന്നും പോലീസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More