You are Here : Home / USA News

ഒരേസ്വരം ഒരുക്കങ്ങള്‍ ഡാളസ്സില്‍ പൂര്‍ത്തിയായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, August 30, 2013 06:49 hrs EDT

പദ്മശ്രീ കെ.എസ്.ചിത്രയും, ജനപ്രിയഗായകന്‍ ശ്രീ.എം.ജി ശ്രീകുമാറും നയിക്കുന്ന ഒരേസ്വരം ഗാനമേള ആഗസ്റ്റ് 31 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ഡാളസ്സ് ഐസ് പെര്‍ഫോമെന്‍സ് സെന്ററില്‍ നടത്തപ്പെടുന്നു. ഏഷ്യാനെറ്റ് ലൈവ് ഓര്‍ക്കസ്ട്രയും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഈ അപൂര്‍വ്വ മാന്ത്രികവാദ്യ സംഗമത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തി ആയതായി ഡാളസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഇവന്റ് കോ ഓര്‍ഡിനേറ്റര്‍ ശ്രീ. ഗോപാല പിള്ള അറിയിക്കുന്നു. ഭാരതത്തിന്റെ അഭിമാനമായി മാറിയ ഈ അനുഗ്രഹീത ഗായകരുടെ സംഗീത സപര്യ മുപ്പതുവര്‍ഷം പൂര്‍ത്തിയാക്കുന്ന ആഘോഷവേളയില്‍ പങ്കാളികളാന്‍ സാധിച്ചതില്‍ അതിയായ ആഹ്‌ളാദമുണ്ടെന്ന് കെ.എച്ച്.എസ്. പ്രസിഡന്റ് ശ്രീമതി ശ്യാമളനായര്‍ അഭിപ്രായപ്പെട്ടു. നോര്‍ത്ത് അമേരിക്കയിലുടനീളം ലഭിച്ച ആവേശോജ്ജ്വലമായ വരവേല്‍പ്പിനു ശേഷമാണ് ഒരേസ്വരം കലാകാരന്‍മാര്‍ ഡാളസ്സില്‍ എത്തിച്ചേരുന്നത്. മൂന്നുമണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഈ സംഗീത വിരുന്ന് ആസ്വദിക്കുവാന്‍ ബന്ധപ്പെടുക. ശ്രീമതി ശ്യാമളാ നായര്‍(817-614-0936), ശ്രീ. ഹരി പിള്ള(972 839 8679), ശ്രീ വിലാസ് കുമാര്‍ (214 395 9795), ശ്രീ. രാമചന്ദ്രന്‍ നായര്‍ (972 365 9972)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More