You are Here : Home / USA News

ടൊറന്റോയില്‍ രണ്ട്‌ കുട്ടികള്‍ പരുമ്പാമ്പിന്റെ പിടിയിലമര്‍ന്ന്‌ മരിച്ചു

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Tuesday, August 13, 2013 08:24 hrs EDT

ടൊറന്റോ: ടൊറന്റോ പ്രവിശ്യയിലെ ന്യൂബ്രൗണ്‍സ്‌വിക്കിനടുത്ത്‌ കാമ്പന്‍ടണില്‍ കട്ടിലില്‍ കിടുന്നുറങ്ങിയിരുന്ന നാലും ആറും വയസുള്ള സഹോദരങ്ങള്‍ നൂറ്‌ പൗണ്ട്‌ തൂക്കമുള്ള പെരുമ്പാമ്പിന്റെ പിടിയിലമര്‍ന്ന്‌ മരിച്ചു. സുഹൃത്തിന്റെ വീട്ടില്‍ സ്ലീപ്‌ഓവറിനെത്തിയതായിരുന്നു കുട്ടികള്‍. സുഹൃത്തിന്റെ പിതാവിന്റെ ഉടമസ്ഥതയില്‍ കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള എക്‌സോട്ടിക്‌ പെറ്റ്‌ സ്റ്റോറില്‍ വില്‍പ്പനയ്‌ക്ക്‌ വെച്ചിരുന്നതാണ്‌ ആഫ്രിക്കന്‍ റോക്ക്‌ ഇനത്തില്‍പ്പെട്ട പെരുമ്പാമ്പ്‌. ഗ്ലാസ്‌ കൂടിനുള്ളില്‍ നിന്ന്‌ രക്ഷപ്പെട്ട പെരുമ്പാമ്പ്‌ അപ്പാര്‍ട്ട്‌മെന്റ്‌ സീലിംഗിലൂടെ വെന്റിലേഷനിലെത്തുകയും കുട്ടികള്‍ കിടുന്നുറങ്ങിയിരുന്ന ലിവിംഗ്‌ റൂമിന്റെ മുകളിലെത്തിയപ്പോള്‍, പൈപ്പ്‌ ഒടിഞ്ഞ്‌ കട്ടിലിലേക്ക്‌ വീഴുകയുമായിരുന്നു. കുട്ടികളുടെ സുഹൃത്ത്‌ അടുത്ത മുറിയിലായിരുന്നു ഉറങ്ങിയത്‌. പോലീസ്‌ എത്തിയതിനുശേഷം ഒരു വെറ്റിറിനേറിയനെ വിളിച്ചുവരുത്തിയാണ്‌ പാമ്പിനെ കൊന്നത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More