You are Here : Home / USA News

എന്‍.കെ. ലൂക്കോസ്‌ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ്‌ സൗത്ത്‌ ഫ്‌ളോറിഡയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, August 13, 2013 07:28 hrs EDT

സൗത്ത്‌ ഫ്‌ളോറിഡ: എട്ടാമത്‌ എന്‍.കെ ലൂക്കോസ്‌ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ്‌ 2013 ഓഗസ്റ്റ്‌ 31-ന്‌ സൗത്ത്‌ ഫ്‌ളോറിഡയില്‍ വെച്ച്‌ സംഘടിപ്പിക്കുമെന്ന്‌ സംഘാടകര്‍ അറിയിച്ചു. കോറല്‍സ്‌പ്രിംഗ്‌ ജിംനേഷ്യം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച്‌ നടത്തപ്പെടുന്ന ദേശീയ ടൂര്‍ണമെന്റിന്‌ ഹോളിവുഡ്‌ ചലഞ്ചേഴ്‌സ്‌ വോളി ക്ലബാണ്‌ ആതിഥ്യമരുളുന്നത്‌.ടൂര്‍മെന്റ്‌ വന്‍ വിജയമാക്കുവാന്‍ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച്‌ വിപുലമായ ഒരുക്കങ്ങളാണ്‌ നടന്നുവരുന്നത്‌. ദേശീയതലത്തില്‍ പ്രമുഖരായ ചിക്കാഗോ കൈരളി ലയണ്‍സ്‌, ഡെല്‍വേര്‍ സണ്‍സ്‌, ഡിട്രോയിറ്റ്‌ ഈഗിള്‍സ്‌, ന്യൂജേഴ്‌സി സിക്‌സേഴ്‌സ്‌, ഫിലി സ്റ്റാര്‍സ്‌, നയാഗ്ര സ്‌പാര്‍ട്ടന്‍സ്‌, താമ്പാ ടൈഗേഴ്‌സ്‌, വാഷിംഗ്‌ടണ്‍ കിംഗ്‌സ്‌, ഡാളസ്‌ സ്‌ട്രൈക്കേഴ്‌സ്‌ , ഹോളിവുഡ്‌ ചലഞ്ചേഴ്‌സ്‌ തുടങ്ങിയ ടീമുകളാണ്‌ മത്സരത്തില്‍ പങ്കെടുക്കുന്നത്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: ഡോ. തോമസ്‌ പനവേലില്‍ (305 798 3450), മോഹന്‍ ഉമ്മന്‍ (954 449 5717), ജോസ്‌ വെമ്പാല (954 993 4005), സഞ്‌ജയ്‌ നടുപ്പറമ്പില്‍ (954 274 0415).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More