You are Here : Home / USA News

കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സി മെംബര്‍ഷിപ്പ് ഡ്രൈവ് ഉദ്ഘാടാനം ചെയ്തു

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Monday, August 12, 2013 08:12 hrs EDT

ന്യൂജെഴ്‌സി: കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സി (KANJ)യുടെ മെംബര്‍ഷിപ്പിന്റെ ഉദ്ഘാടനം ന്യൂജെഴ്‌സിയില്‍ വെച്ച് പ്രശസ്തമായ ടോമര്‍ കണ്‍സ്ട്രക്ഷന്‍ഗ്രൂപ്പ് ഉടമ തോമസ് മോട്ടക്കല്‍ ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തില്‍ നിന്ന് ആജീവനാന്ത അംഗത്വ ഫീസ് പ്രസിഡന്റ് ജിബി തോമസ് മോളോപ്പറമ്പില്‍ സ്വീകരിച്ചു. ഫാ. വിനോദ് തോമസ് തദവസരത്തില്‍ സന്നിഹിതനായിരുന്നു. സെപ്തംബര്‍ 28-ന് നടക്കുന്ന ഓണാഘോഷപരിപാടികള്‍ക്ക് പൂര്‍ണ്ണ പിന്തുണയും സഹകരണവും തോമസ് മോട്ടക്കല്‍ പ്രസിഡന്റ് ജിബി തോമസ്സിന് വാഗ്ദാനം ചെയ്തു. അതോടൊപ്പം അസ്സോസിയേഷന്റെ സ്വപ്ന പദ്ധതിയായ കേരള ഹൗസിന്റെ സാക്ഷാത്ക്കാരത്തിന് എല്ലാ സഹായസഹകരണങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു എന്ന് ജിബി അറിയിച്ചു. ന്യൂജെഴ്‌സിയിലെ കേരള സമൂഹത്തോടുള്ള തങ്ങളൂടെ പ്രതിബദ്ധത കഴിവിന്റെ പരമാവധി നിറവേറ്റാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് തദവസരത്തില്‍ ജിബി പറഞ്ഞു. പുതിയ നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അതീവ സംതൃപ്തനായ തോമസ് മോട്ടക്കല്‍ അസ്സോസിയേഷന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഭാവുകങ്ങള്‍ നേര്‍ന്നു. പ്രസിഡന്റ് ജിബി തോമസ്സിനെക്കൂടാതെ ജോണ്‍ ജോര്‍ജ്, സ്വപ്ന രാജേഷ്, സണ്ണി വാലിപ്ലാക്കല്‍, ജയിംസ് ജോര്‍ജ്, ഹരികുമാര്‍ രാജന്‍ എന്നിവര്‍ അസ്സോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുവാന്‍ അഹോരാത്രം പരിശ്രമിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More