You are Here : Home / USA News

വോഡഫോണ്‍ കോമഡി സ്റ്റാര്‍ സുശീല്‍ വര്‍ക്കല സെപ്റ്റംബര്‍ 14ന് ഡാളസ്സില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, August 10, 2013 07:06 hrs EDT

റോക്ക് വാള്‍ (ഡാളസ്) : വോഡൊഫോണ്‍ കോമഡി സ്റ്റാര്‍ സുശീല്‍ വര്‍ക്കല സെപ്റ്റംബര്‍ 14 തിരുവോണനാളില്‍ ഡാളസ്സിലെ മലയാളികളെ കുടുകുടാ ചിരിപ്പിക്കുവാന്‍ എത്തുന്ന ഡാളസ് സെന്‌റ് പോള്‍ യുവജനസംഖ്യവും, സന്നദ്ധ സുവിശേഷസംഘവും സംയുക്തമായി സംഘടിപ്പിക്കുന്ന “കലാജാലക”ത്തില്‍ പങ്കെടുക്കുവാനാണ് സുശീല്‍ വര്‍ക്കല ഡാളസ്സില്‍ എത്തുന്നത്. കലാജാലകത്തില്‍ സുശീല്‍വര്‍ക്കലക്കുപുറമേ, ന്യൂയോര്‍ക്കില്‍ നിന്നുള്ള സുപ്രസിദ്ധ ഗായകനും, ഗാനസംവിധായകനുമായ ഷാജി എം.പീറ്റര്‍ ഒരുക്കുന്ന ശ്രുതിമധുരഗാനാലാപനവും ഉണ്ടായിരിക്കും. ഓണദിനത്തോടനുബന്ധിച്ചു കേരളത്തില്‍ അരങ്ങേറുന്ന, വള്ളംകളി, ഓണപ്പാട്ട്, തിരുവാതിര തുടങ്ങിയ പരിപാടികളും കലാജാലകത്തില്‍ ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ അര്‍ഹതപ്പെട്ട ഭവനരഹിതര്‍ക്ക് വീടുവച്ചു നല്‍കുന്നതിനുള്ള ധനസാമാഹരണത്തിനു വേണ്ടിയാണ് കലാജാലകം പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ എല്ലാവരുടേയും സഹകരണവും സാന്നിധ്യവും നല്‍കി 'കലാജാലകം' വന്‍വിജയമാക്കാണമെന്ന് സംഘാടകരായ റവ.ഒ.സി.കുര്യന്‍, യുവജനസംഖ്യം ശാഖാ സെക്രട്ടറി വിനോദ് ചെറിയാന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More