You are Here : Home / USA News

ഭക്ഷണം അന്വേഷിച്ച് ഫ്രീസര്‍ തുറന്ന മകന്‍ കണ്ടത് അമ്മയുടെ മൃതശരീരം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, August 10, 2013 07:01 hrs EDT

മിനറല്‍(ടെക്‌സസ്) : വീടിനകത്ത് ഭക്ഷണത്തിനുവേണ്ടി ഫ്രീസര്‍ തുറന്ന 19 വയസ്സുക്കാരന്‍ മകന്‍ പെട്ടെന്ന് സ്തംഭിച്ചുപോയി. ഫ്രീസറിനകത്ത് തന്റെ പ്രിയപ്പെട്ട അമ്മയുടെ ശരീരം തണുത്തു വിറങ്ങലിച്ച ശരീരത്തില്‍ ജീവന്റെ ലക്ഷണങ്ങള്‍ ഇല്ലായിരുന്നു. പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നിമിഷങ്ങള്‍ക്കകം എത്തിചേര്‍ന്ന് അന്വേഷണ സംഘം ഫ്രീസറിനകത്ത് കിടക്കുന്ന 38 വയസ്സുക്കാരി ഷാനന്‍ മരിച്ചതായി സ്ഥിരീകരിച്ചു. ടെകസസ് മിനറല്‍വെല്‍ പോലീസ് ചീഫ് ഡീന്‍ സുള്ളിയാന്‍ ആഗസ്റ്റ് 9 വെള്ളിയാഴ്ച രാവിലെ മാധ്യമങ്ങളോടു പറഞ്ഞതാണിത്. മരണത്തെക്കുറിച്ചു പോലീസ് അന്വേഷണം ആരംഭിച്ചു. വീടിനകത്തു സൂക്ഷിച്ചിരിക്കുന്ന താഴ്ചയുള്ള ഫ്രീസറിനകത്ത് പ്രായമുള്ളവര്‍ വീണാല്‍ പിന്നെ അതില്‍ നിന്നും കയറാന്‍ വിഷമമാണ്. ചീഫ് തന്റെ മുന്‍കാല അനുഭവങ്ങള്‍ വിവരിച്ചു. ഈ കേസ്സില്‍ മെഡിക്കല്‍ എക്‌സാമിനറുടെ റിപ്പോര്‍ട്ട് ലഭിക്കാതെ മരണകാരണം വെളിപ്പെടുത്തുന്നത് അസാധ്യമാണെന്നും ചീഫ് കൂട്ടിചേര്‍ത്തു. വ്യാഴാഴ്ചയായിരിക്കാം മരണം സംഭവിച്ചതെന്ന് കരുതപ്പെടുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More