You are Here : Home / USA News

22-മത്‌ മാര്‍ത്തോമാ ക്വയര്‍ ഫെസ്റ്റിവല്‍ ഓഗസ്റ്റ്‌ പത്തിന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, August 10, 2013 06:53 hrs EDT

ഷിക്കാഗോ: ബഥേല്‍ മാര്‍ത്തോമാ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ (Bethel Marthoma Church, 21320 South 79th Ave, Frankfort, IL 60423) 22-മത്‌ മാര്‍ത്തോമാ ക്വയര്‍ ഫെസ്റ്റിവല്‍ ഓഗസ്റ്റ്‌ പത്തിന്‌ ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3.30-ന്‌ നടത്തപ്പെടുന്നു. To God be the Glory-എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കി എല്ലാവര്‍ഷവും ഓഗസ്റ്റ്‌ മാസത്തില്‍ നടത്തപ്പെടുന്ന ഈ സംഗീത കൂട്ടായ്‌മയില്‍ ഷിക്കാഗോ, ഡിട്രോയിറ്റ്‌, ടൊറന്റോ എന്നിവടങ്ങളിലുള്ള എല്ലാ മാര്‍ത്തോമാ ചര്‍ച്ചുകളിലേയും ഗായകസംഘങ്ങള്‍ പങ്കെടുത്തുവരുന്നു. മൊത്തം മുന്നൂറിലധികം ഗായകര്‍ പങ്കെടുക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു. ലിങ്കണ്‍ വേ സെന്‍ട്രല്‍ ഹൈസ്‌കൂളില്‍ വെച്ചാണ്‌ (Lincoln- Way Central High School, 1801 East Lincoln Hwy, New Lenoy, IL 60451) ഈ ഗാനശുശ്രൂഷ അരങ്ങേറുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ ജോര്‍ജ്‌ ചെറിയാന്‍ (വികാരി) 516 428 0722, ശാമുവേല്‍ പി. തോമസ്‌ (സാജന്‍) ജനറല്‍ കണ്‍വീനര്‍ 708 829 3647. വെബ്‌സൈറ്റ്‌: www.marthomachoirfest.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More