You are Here : Home / USA News

കെ.എ.എന്‍.ജി ഓണം ടിക്കറ്റ്‌ വില്‍പ്പനയുടെ കിക്ക്‌ ഓഫ്‌ നടത്തി

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Tuesday, August 06, 2013 06:28 hrs EDT

ന്യൂജെഴ്‌സി: കേരള അസ്സോസിയേഷന്‍ ഓഫ്‌ ന്യൂജെഴ്‌സി (KANJ)യുടെ ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ ടിക്കറ്റ്‌ വില്‍പ്പനയുടെ കിക്ക്‌ ഓഫ്‌ ആഗസ്റ്റ്‌ 3 ശനിയാഴ്‌ച `സമ്മര്‍ ബീച്ച്‌ ബാഷ്‌' വേളയില്‍ പ്രമുഖ ബിസിനസ്സുകാരനും അസ്സോസിയേഷന്റെ ചിരകാല സുഹൃത്തും സപ്പോര്‍ട്ടറുമായ ദിലീപ്‌ വര്‍ഗീസും ശ്രീമതി കുഞ്ഞുമോള്‍ ദിലീപും ചേര്‍ന്ന്‌ നിര്‍വ്വഹിച്ചു. അമ്മു ഫിലിപ്പ്‌, സജി പോള്‍, രുക്‌മിണി പത്മകുമാര്‍, അനില്‍ ആന്റ്‌ റീന പുത്തന്‍ചിറ എന്നിവരും തദവസരത്തില്‍ സന്നിഹിതരായിരുന്നു. പ്രസിഡന്റ്‌ ജിബി തോമസ്‌ മോളോപ്പറമ്പിലിന്റെ നേതൃത്വവും, സ്വപ്‌ന രാജേഷ്‌, സണ്ണി വലിയംപ്ലാക്കല്‍, ഓണം കണ്‍വീനര്‍ ജയപ്രകാശ്‌ കുളമ്പില്‍, കോ കണ്‍വീനര്‍മാരായ രാജു പള്ളത്ത്‌, ജോമോന്‍ മാഞ്ഞൂരാന്‍ എന്നിവരും ചേര്‍ന്ന്‌ സംഘടിപ്പിച്ച കിക്ക്‌ ഓഫിന്‌ നല്ല പ്രതികരണമാണ്‌ ലഭിച്ചതെന്ന്‌ ജിബി പറഞ്ഞു. ഓണം ടിക്കറ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്‌തത്‌ അരോമ റസ്റ്റോറന്റ്‌ ആണ്‌. കൂടുതല്‍ സ്‌പോണ്‍സര്‍മാരെ ഇനിയും പ്രതീക്ഷിക്കുന്നു എന്ന്‌ പ്രസിഡന്റ്‌ ജിബി തോമസ്‌ പറഞ്ഞു. സ്‌പോണ്‍സര്‍ ചെയ്യാന്‍ ആഗ്രഹമുള്ളവര്‍ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയുമായി ബന്ധപ്പെടാവുന്നതാണ്‌. നോര്‍ത്ത്‌ ബ്രന്‍സ്‌വിക്‌ ഹൈസ്‌കൂളില്‍ (North Brunswick High School, 98 Raider Rd., North Brunswick, NJ 08902) സെപ്‌തംബര്‍ 28 ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ 12 മണി മുതലാണ്‌ ഓണാഘോഷ പരിപാടികള്‍ ആരംഭിക്കുക. പരമ്പരാഗത രീതിയിലുള്ള വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടി ആഘോഷങ്ങള്‍ക്ക്‌ തുടക്കമാകും. തുടര്‍ന്ന്‌ കലാപരിപാടികള്‍ ആരംഭിക്കുന്നതാണ്‌. മാവേലി മന്നന്‌ വരവേല്‌പ്‌, ചെണ്ടമേളം, താലപ്പൊലി, കൈകൊട്ടിക്കളി, തിരുവാതിര, നൃത്തനൃത്യങ്ങള്‍, കോമഡി സ്‌കിറ്റുകള്‍ മുതലായ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ഉണ്ടായിരിക്കും.

 

പ്രശസ്‌ത പിന്നണി ഗായകന്‍ ഫ്രാങ്കോയുടെ ഗാനമേളയാണ്‌ ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ സവിശേഷത. ഈ വര്‍ഷത്തെ ഓണം അവിസ്‌മരണീയമാക്കുവാന്‍ എല്ലാവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു എന്ന്‌ പ്രസിഡന്റ്‌ ജിബി തോമസ്‌ മോളോപറമ്പില്‍, ജനറല്‍ സെക്രട്ടറി സ്വപ്‌ന രാജേഷ്‌, ട്രഷറര്‍ സണ്ണി വലിയംപ്ലാക്കല്‍, പ്രോഗ്രാം കണ്‍വീനര്‍ ജയപ്രകാശ്‌ കുളമ്പില്‍, ജയന്‍ ജോസഫ്‌ (മീഡിയ & പബ്ലിക്കേഷന്‍) എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.kanj.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More