You are Here : Home / USA News

സ്വാമി ഉദിത്‌ ചൈതന്യജി നയിക്കുന്ന സത്‌സംഗം ഓഗസ്റ്റ്‌ പത്തിന്‌ ഡാളസില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, August 01, 2013 05:07 hrs EDT

ഡാളസ്‌: ദൃശ്യമാധ്യമങ്ങളിലൂടെയും പൊതുവേദികളിലും ഭാഗവതവും ഭഗവത്‌ഗീതയും ജനപ്രിയമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചിട്ടുള്ള സ്വാമി ഉദിത്‌ ചൈതന്യജി ഡാളസില്‍ എത്തുന്നു. അദ്ദേഹം നയിക്കുന്ന സത്‌സംഗം കെ.എച്ച്‌.എന്‍.എ പ്രസിഡന്റ്‌ ടി.എന്‍ നായരുടെ വസതിയില്‍ ഓഗസ്റ്റ്‌ പത്താം തീയതി ശനിയാഴ്‌ച വൈകുന്നേരം 5 മണിക്ക്‌ ആരംഭിക്കും. ഈശ്വരവിശ്വാസം എന്നതിലുപരി, ഈശ്വരാര്‍പ്പണത്തിലൂടെ മാത്രമേ മനുഷ്യ പുരോഗതി സാധ്യമാകൂ എന്ന്‌ ഉത്‌ബോധിപ്പിക്കുന്ന അദ്ദേഹം, പ്രഭാഷണങ്ങളിലൂടെ നിരന്തരമായി മനുഷ്യജീവിതത്തില്‍ ധാര്‍മ്മിക മൂല്യങ്ങളുടെ ആവശ്യകത ഓര്‍മപ്പെടുത്തുന്നു. മനുഷ്യമനസിലെ മഹത്വം പറയുന്ന ശാസ്‌ത്രം എന്ന നിലയില്‍ ഭാഗവതത്തെ സമീപിക്കാന്‍ അദ്ദേഹത്തിന്റെ ഉദ്‌ബോധനങ്ങള്‍ സഹായകരമാണ്‌. ആത്മീയ പ്രഭാഷകന്‍ എന്ന നിലയില്‍ ആഗോളപ്രശസ്‌തനായ സ്വാമിജിയുടെ പ്രഭാഷണം ഡാളസിലെ ഹിന്ദു സമൂഹം പ്രതീക്ഷയോടെയാണ്‌ കാണുന്നത്‌. പ്രായോഗിക ജീവിതത്തില്‍ ഭാരതീയ ചിന്താശകലങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന നിലയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം വേറിട്ടൊരു അനുഭവമാകുമെന്നതില്‍ സംശയമില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ടി.എന്‍. നായര്‍ (214 403 0575).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More