You are Here : Home / USA News

ബെല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ വിവാഹ ഒരുക്ക സെമിനാര്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, July 31, 2013 03:27 hrs EDT

ഷിക്കാഗോ: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍, ബെല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ വിവാഹ ഒരുക്ക സെമിനാര്‍ (മാര്യേജ്‌ പ്രിപ്പറേഷന്‍ കോഴ്‌സ്‌) നടത്തുന്നുവെന്ന്‌ വികാരി ഫാ. ജോയി ആലപ്പാട്ട്‌ ഒരു വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. 2013 സെപ്‌റ്റംബര്‍ 20 മുതല്‍ 22 വരെ (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ കാസാ ഇറ്റാലിയ (മുന്‍ സേക്രട്ട്‌ ഹാര്‍ട്ട്‌ സെമിനാരി) യില്‍ വെച്ചാണ്‌ സെമിനാര്‍ നടത്തുന്നത്‌. (3800 W. Division St, Stone Park, IL 60165). അമേരിക്കയില്‍ വെച്ചോ നാട്ടില്‍ വെച്ചോ വിവാഹിതരാകുവാന്‍ ആഗ്രഹിക്കുന്ന സീറോ മലബാര്‍ സഭയിലെ യുവതീ-യുവാക്കള്‍ക്ക്‌ നിര്‍ബന്ധമായും ആവശ്യപ്പെടുന്ന ഒരു സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സാണിത്‌. സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള പ്രഗത്ഭരായ വ്യക്തികളാണ്‌ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌. വിവാഹ ജീവിതത്തിന്റെ ആത്മീയവും ഭൗതീകവുമായ തലങ്ങളില്‍ കൂടുതല്‍ അറിവുകള്‍ നല്‍കുന്ന ഈ സെമിനാറില്‍ പങ്കെടുത്ത്‌ സര്‍ട്ടിഫിക്കറ്റ്‌ കരസ്ഥമാക്കുവാന്‍ യുവതീ യുവാക്കളെ വികാരി ഫാ. ജോയി ആലപ്പാട്ടും, അസിസ്റ്റന്റ്‌ വികാരി ഫാ. റോയി മൂലേച്ചാലിലും ക്ഷണിക്കുന്നു. സെപ്‌റ്റംബര്‍ പത്തിന്‌ മുമ്പ്‌ പേര്‌ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു മാത്രമേ സെമിനാറില്‍ പങ്കെടുക്കുവാന്‍ സാധിക്കുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക: തോമസ്‌ മൂലയില്‍ (630 779 0140). ഇമെയില്‍: tmoolayil@gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More