You are Here : Home / USA News

ന്യൂയോര്‍ക്ക്‌ സെന്റ്‌ മേരീസ്‌ കത്തോലിക്കാ പള്ളിയില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, July 31, 2013 07:43 hrs EDT

ന്യൂയോര്‍ക്ക്‌: മലയാളികളുടെ പുണ്യവതിയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സെന്റ്‌ മേരീസ്‌ ഇടവകാംഗങ്ങള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. പത്തുദിവസത്തെ നൊവേന കഴിഞ്ഞ്‌ ജൂലൈ 28-ന്‌ ഉച്ചകഴിഞ്ഞ്‌ ലദീഞ്ഞ്‌, ആഘോഷവും ഭക്തിനിര്‍ഭരവുമായ പാട്ടുകുര്‍ബാന, വര്‍ണ്ണശബളമായ പ്രദക്ഷിണം എന്നിവ ചടങ്ങുകളുടെ ഭാഗമായിരുന്നു. ഫാ.ഡോ. ഏബ്രഹാം കരോട്ട്‌ ആയിരുന്നു പ്രധാന കാര്‍മ്മികന്‍. ഫാ. സുനോജ്‌ തോമസ്‌ അല്‍ഫോന്‍സാമ്മയുടെ ജീവിതത്തില്‍ നിന്നുള്ള അനുഭവങ്ങള്‍ നമുക്ക്‌ മാതൃകയായിത്തീരണമെന്ന്‌ പ്രസംഗത്തില്‍ ഉത്‌ബോധിപ്പിച്ചു. വിശുദ്ധ കുര്‍ബാനയില്‍ പത്തു വൈദീകര്‍ പങ്കെടുത്ത്‌ ഭക്തിനിര്‍ഭരമാക്കി. കുര്‍ബാനയ്‌ക്കുശേഷം മുത്തുക്കുടകള്‍, കുട്ടികളുടെ ബാന്റ്‌ സെറ്റ്‌, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ പ്രദക്ഷിണം നടത്തി. ജോസ്‌ ഔസേഫ്‌ ആയിരുന്നു പ്രസുദേന്തി. വികാരി ഫാ. ലിഗോറി ജോണ്‍സണ്‍ ഫിലിപ്പ്‌സ്‌ ആഘോഷങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. സ്‌നേഹവിരുന്നോടെ ആഘോഷപരിപാടികള്‍ സമാപിച്ചു. മാത്യു ചേട്ടന്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More